കാലിക്കറ്റ് ടേബിള്‍ ടെന്നീസ് കിരീടം പാലക്കാട് വിക്‌ടോറിയക്ക്

324

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷ
വിഭാഗം ടേബിള്‍ ടെന്നീസില്‍ പാലക്കാട് വിക്‌ടോറിയ കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ തോല്പി ച്ച് വിജയികളായി. കോഴിക്കോട് ഫറൂക്ക് കോളേജിനെ തോല്പി ച്ച് കോഴിക്കോട് ഗവ.ആര്‍ട്‌സ് കോളേജ് മൂന്നാ സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇന ത്തില്‍ വിക്‌ടോറിയ കോളേജിലെ നിധിന്‍ എച്ച്. ക്രൈസ്റ്റിന്റെ മിധുന്‍
ജോണി, ഫറൂക്ക് കോളേജിലെ കെ. മുഹമ്മദ് തുടങ്ങിയവര്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അംഗങ്ങളായി നിധിന്‍ എ ച്ച്., ശ്രീഹരി കെ.എസ്. (വിക്‌ടോറിയ), മിധുന്‍ ജോണി, അജയ് പി. ജോസഫ്, ആന്‍സ് റോയ് (ക്രൈസ്റ്റ്) തുടങ്ങിയവരെ തെരഞ്ഞെടുത്തു.ചാമ്പ്യന്‍ഷിപ്പിന്റെ ട്രോഫികള്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ നല്‍കി.ഫാ. ജോയ് പീണിക്കപറമ്പില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ കെ.എം.സെബാസ്റ്റ്യന്‍ , ദേവഗിരി കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ. സുമേഷ് കെ. തുടങ്ങിയവര്‍ പങ്കെടുത്തു

Advertisement