മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്- കെയര്‍ കേരള നിധിയിലേക്ക് സംഭാവന കൈമാറി

463

ഇരിങ്ങാലക്കുട-മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ വീണ്ടെടുക്കാന്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ 30 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തുകയായ 10,78752 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പ്രൊഫ.കെ.യു. അരുണന്‍.എം.എല്‍.എ ബാങ്ക് പ്രസിഡണ്ട് കെ.കെ.ദിവാകരന്‍ മാസ്റ്ററില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. അതോടൊപ്പം പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി സഹകരണ വകുപ്പുമായി ചേര്‍ന്ന് ആവിഷ്‌ക്കരിച്ച ‘കെയര്‍ കേരള’ പദ്ധതിയില്‍ രണ്ട് വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുളള ധനസഹായമായി 10 ലക്ഷം രൂപയും നല്‍കി. ചെക്കുകള്‍ എം.എല്‍.എ മുകുന്ദപുരം താലൂക്ക് സഹകരണ അസി.റജിസ്ട്രാര്‍ എം.സി.അജിത്തിന് കൈമാറി. ബാങ്ക് സെക്രട്ടറി ടി.ആര്‍.സുനില്‍കുമാര്‍, വൈസ് പ്രസിഡണ്ട് ടി.ആര്‍.ഭരതന്‍, സഹകരണ ഇന്‍സ്‌പെക്ടര്‍മാരായ സജീവന്‍, രാജി, ഭരണ സമിതി അംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Advertisement