കെ.എസ് പാര്‍ക്ക് ശിശുദിനം ആഘോഷിച്ചു

739

ഇരിങ്ങാലക്കുട: കെ.എസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍
വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 2018 നവംബര്‍ 12, 13, 14 തിയ്യതികളില്‍
നടത്തിയ പത്തൊമ്പതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സ
രവും ശിശുദിനാഘോഷവും സമാപിച്ചു. കെ.എസ്.ഇ മാനേജിങ്ങ്
ഡയറക്ടര്‍ എ.പി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേ
ളനം സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. സിസ്റ്റര്‍
ഇസബെല്‍, (സി.എച്.എഫ്) ഉല്‍ഘാടനം നിര്‍വഹിച്ചു. രായിര
ത്തോളം വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത മത്സരങ്ങളില്‍
വിജയികള്‍ക്കുള്ള സമ്മാനദാനം ചെയര്‍മാന്‍ ഡോ. ജോസ് പോള്‍
തളിയത്ത്, ഡയറക്ടര്‍മാരായ പി.ഡി. ആന്റോ, പോള്‍ ജോണ്‍,
ജോസഫ് സേവിയര്‍, സതി എ. മേനോന്‍, മേരിക്കുട്ടി വര്‍ഗ്ഗീസ്,
പോള്‍ ഫ്രാന്‍സിസ്. ഡോ. കെ. സി. പ്യാരലാല്‍, ദനേസ രഘുലാല്‍
എന്നിവര്‍ നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ അനില്‍ എം, ചീഫ്
ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ & കമ്പനി സെക്രട്ടറി ആര്‍. ശങ്കരനാരായ
ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍
എം.പി. ജാക്‌സണ്‍ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ വി.വി. ചെറി
യാന്‍ നന്ദിയും പറഞ്ഞു. കുമാരി ഹന്നാ റോസ് ശിശുദിന സന്ദേശം
നല്‍കി. വെസ്റ്റാ ബേബി പ്രിന്‍സ് ആന്റ് പ്രിന്‍സസ് പ്രാഥമിക മത്സ
രത്തില്‍ 140 കുട്ടികള്‍ പങ്കെടുത്തു. അതില്‍ നിന്ന് 10 പേരെ
ഫൈനല്‍ റൗിലേക്കും തിരഞ്ഞെടുക്കുകയും, വെസ്റ്റാ ബേബി
പ്രിന്‍സ് ആയി ബെനൂര്‍ എം. തോമസിനേയും, വെസ്റ്റാ ബേബി
പ്രിന്‍സസ് ആയി ദേവിക അനൂപിനേയും തിരഞ്ഞെടുത്തു.

 

Advertisement