തോമസ് വടക്കന് ജനമൈത്രി സമിതിയുടെ യാത്രയയപ്പ്

482

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ജനമൈത്രി സമിതിയുടെ കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസറായ സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസ് വടക്കന് ജനമൈത്രി പോലീസ് സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.ജനമൈത്രി ഹാളില്‍ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങ് സി. ഐ എം. കെ സുരേഷ് ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ കെ. വി അംബിക ,പി .ആര്‍ സ്റ്റാന്‍ലി,സുഭാഷ് കെ .എന്‍ ,അഡ്വ .ഹോബി ജോളി,ടെല്‍സണ്‍ കോട്ടോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.സമിതിയംഗങ്ങളായ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതവും ലത സുധാകരന്‍ നന്ദിയും പറഞ്ഞു.

Advertisement