അയ്യന്‍ങ്കാളിയുടെ വില്ലുവണ്ടി യാത്രാവിപ്ലവത്തിന്റെ 125-ാം വാര്‍ഷികമാഘോഷിച്ചു

297

ഇരിങ്ങാലക്കുട-വിലപിക്കപ്പെട്ട വഴികളില്‍ വില്ലുവണ്ടി പായിച്ച് പൊതു ഇടങ്ങള്‍ക്കായി പോരടിച്ച അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രാവിപ്ലവത്തിന്റെ 125-ാം വാര്‍ഷികമാഘോഷത്തിന്റെ ഭാഗമായി കുട്ടംക്കുളം മുതല്‍ പൂതം കുളം മൈതാനി വരെ ഘോഷയാത്ര സംഘടിപ്പിച്ചു.ഘോഷയാത്രക്കു ശേഷം നടന്ന സാംസ്‌ക്കാരിക സമ്മേളനം ചാലക്കുടി എം. പി ടി .വി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.കെ .പി .എം .എസ് യൂണിയന്‍പ്രസിഡന്റ് എന്‍ .എം രാജു അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ .കെ. യു അരുണന്‍ ,എസ്. എന്‍ .ഡി. പി മുകുന്ദപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.കെ .പി .എം. എസ് ജില്ലാ ജോ.സെക്രട്ടറി വി ബാബു മുഖ്യപ്രഭാഷണം നടത്തി.കെ .പി .എം .സ് ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. സി സുധീര്‍ ,ലളിത വി. എം ,പി .വി പ്രദീഷ് ,കെ .പി .എം. എഫ് സംസ്ഥാന കമ്മിറ്റിയംഗം ലീലാവതി കുട്ടപ്പന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കെ .പി .എം. എസ് യൂണിയന്‍ ട്രഷറര്‍ പി .കെ കുട്ടന്‍ നന്ദിയും ,യൂണിയന്‍ സെക്രട്ടറി വി .എം ബൈജു സ്വാഗതവും പറഞ്ഞു

Advertisement