ഇരിങ്ങാലക്കുട നഗരസഭ ബാലസഭാ സംഗമം നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചു

13

ഇരിങ്ങാലക്കുട :നഗരസഭ ബാലസഭാ സംഗമം നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചു. നഗരസഭാ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി .വി ചാർളി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ സി.സി. ഷിബിൻ സ്വാഗതം ആശംസിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാരായ . സുജ സഞ്ജീവ് കുമാർ, . ജെയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർ . സന്തോഷ് ബോബൻ , സി ഡി എസ് ചെയർപേഴ്സൺ മാരായ . പുഷ്പാവതി, .ഷൈലജ ബാലൻ എന്നിവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. ചടങ്ങിന് പ്രൊജക്ട് ഓഫീസർ . കെ.ജി. അനിൽ നന്ദി പറഞ്ഞു. നഗരസഭാ പരിധിയിലെ എല്ലാ വാർഡുകളിൽ നിന്നുമുളള ഇരുന്നൂറിലധികം ബാലസഭ കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ഉദ്ഘാടനത്തെ തുടർന്ന് ജിതിൻ നയിച്ച എയ്‌റോബിക്സ് പരിശീലനം, ഇരിങ്ങാലക്കുടകൃഷി ഓഫീസർ . മിനി നയിച്ച കൃഷി നൈപുണ്യ ക്ലാസ്, സ്റ്റാൻലി സാർ നയിച്ച ശുചിത്വം -മാലിന്യ സംസ്ക്കരണ ക്ലാസ്, എക്ലൈസ് ഓഫീസർ നയിച്ച ലഹരി വിമുക്തി ബോധവത്ക്കരണ ക്ലാസ് , കുട്ടികളുടെ മാനസികോല്ലാസത്തിനായി. രാജേഷ് തംബുരു നയിക്കുന്ന നാടൻ പാട്ട് തുടങ്ങിയവ സംഘടിപ്പിച്ചു.

Advertisement