നടവരമ്പ് ഗവ :മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗ്രോബാഗ് പച്ചക്കറിവിതരണം നടത്തി

366
Advertisement

നടവരമ്പ് ഗവ :മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറി തൈകള്‍ അടങ്ങിയ ഗ്രോബാഗ് വിതരണം നടത്തി.പൊതു സ്ഥലങ്ങളില്‍ ജൈവ പച്ചക്കറി സoരക്ഷിച്ചു വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ നടവരമ്പ് സെന്ററിലെ ആട്ടോ ഡ്രൈവേഴ്‌സിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. നടവരമ്പ് കോളനിപ്പടി കോലോത്തുംപടി എന്നീ സ്ഥലങ്ങളിലും വിതരണം നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സ്മിത നേതൃത്വം നല്‍കി. എന്‍.എസ് എസ്.ലീഡര്‍മാരായ മരിയന്‍, ക്രിസ്റ്റില്‍, എന്നിവരും എന്‍.എസ്.എസ്.വോള ണ്ടിയര്‍മാരും പങ്കെടുത്തു

 

Advertisement