മനസികാരോഗ്യദിനം : ഇരിങ്ങാലക്കുട ഗവഃ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മൊബ് അവതരിപ്പിച്ചു

336

ഇരിങ്ങാലക്കുട:ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവഃ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡിലും മാപ്രാണം സെന്ററിലും ഫ്‌ലാഷ് മൊബ് അവതരിപ്പിച്ചു .ഇരിങ്ങാലക്കുട എസ് .ഐ സുബിന്ത് ഉദ്ഘാടനം നിര്‍വഹിച്ചു .പി .ടി .എ പ്രസിഡന്റ് വി .എ മനോജ്കുമാര്‍ സന്ദേശം നല്‍കി .മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിലെ വിള്ളലുകളും സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗവും ഇപ്പോഴത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളാണ് .തന്മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷവും ,നിരാശയും ആത്മഹത്യയിലേക്ക് വഴി തെളിക്കുന്നു .ഇതിനു പരിഹാരമായി കുടുംബത്തിലെ മക്കളും ,മാതാപിതാക്കളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ ആവശ്യകതയെ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബിലൂടെ അവതരിപ്പിച്ചു .സ്‌കൂളിലെ മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ,പ്രധാന അദ്ധ്യാപിക ടി .വി രമണി എന്നിവര്‍ സംസാരിച്ചു .കൗണ്‍സിലിങ് ക്ലബ് കോഡിനേറ്റര്‍ ലിനി ബിജു സ്റ്റാഫ് സെക്രട്ടറി സി .എസ് അബ്ദുള്‍ ഹഖ് എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement