ബാല സാഹിത്യ അവാര്‍ഡ് ഇരിഞ്ഞാലക്കുടയിലെ വിദ്യാര്‍ത്ഥി സഹോദരങ്ങള്‍ക്ക്

514

ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ ബാലസാഹിത്യ സമിതി 2018ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ 3000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ സമ്മാനിക്കുന്ന ഐ.ആര്‍.കൃഷ്ണന്‍ മേത്തല സ്മാരക എന്‍ഡോവ്‌മെന്റിന് അര്‍ഷക് ആലിം അഹമ്മദ്,
അമന്‍ അഹമ്മദ് എന്നീ സഹോദരകഥാകൃത്തുകള്‍ രചിച്ച ‘കള്ളിച്ചെടിയും മഷിത്തണ്ടും പിന്നെ തുപ്പലാം കൊത്തികളും ‘ എന്ന കൃതി അര്‍ഹത നേടി. അര്‍ഷക് ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്ണിനും അമന്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഒമ്പതാം തരത്തിലും പഠിക്കുന്നു. ഇരിങ്ങാലക്കുട ബ്‌ളോക് പഞ്ചായത്ത് എക്‌സി. എന്‍ജിനിയര്‍ ഓഫീസിലെ ജീവനക്കാരിയും, പ്രശസ്ത കവിയത്രി രെജില ഷെറിന്‍ന്റെയും,സാംസ്‌കാരിക പ്രവര്‍ത്തകനും ഇരിങ്ങാലക്കുടയില്‍ ഐഡിയ ഷോറൂം നടത്തി വരുന്ന ഷെറിന്‍ അഹമ്മദിന്റെയും മക്കളാണിവര്‍.നഷ്ടപ്പെട്ട പഴയ കാല ജീവിതത്തിന്റെ നന്മകള്‍ ഓര്‍മ്മപ്പെടുത്താനുള്ള ശ്രമമാണ് ‘കള്ളിച്ചെടിയും മഷിത്തണ്ടും പിന്നെ തുപ്പലാംകൊത്തികളും’ എന്ന പുസ്തകത്തിന് അവാര്‍ഡിന് അര്‍ഹത നേടികൊടുത്തത്. ജേതാക്കള്‍ക്ക് അവാര്‍ഡും പ്രശസ്തിപത്രവും മെമന്റോയും 2018 ഡിസംബര്‍ 9 ഞായറാഴ്ച മതിലകം പഞ്ചായത്ത് ഇ.വി.ജി.സ്മാരക സാംസ്‌കാരിക മന്ദിരത്തില്‍ കൂടുന്ന ബാലസാഹിത്യ സമ്മേളനത്തില്‍ വെച്ച് സമര്‍പ്പിക്കും

 

Advertisement