മൂന്നാമത് ദേശീയ ആയുര്‍വ്വേദ ദിനം ആചരിച്ചു

309

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെയും ഗവ.ആയുര്‍വ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ മൂന്നാമത് ദേശീയആയുര്‍വ്വേദദിനം ആചരിച്ചു.ഡോ.ലിജ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച യോഗം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രീതി ജോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഡോ.ബിജു ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.പൊതുജനാരോഗ്യം ആയുര്‍വ്വേദത്തിലൂടെ എന്ന വിഷയത്തില്‍ ഡോ.മായ എന്‍ എം ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.ഡോ.ബിന്ദു ജി നായര്‍ ,ഡോ.സ്മിത കെ തോമാസ്സ് ,ഡോ.ഷീജ സി യു,ഡോ.രജിത ടി ,സുരേഷ് ,ബിബിനി ,രജനി,അജി എം എം എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഔഷധസസ്യ പ്രദര്‍ശനവും സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും നടന്നു

Advertisement