ഇരിങ്ങാലക്കുട എക്സൈസ് ഓഫീസില്‍ നിന്ന് തൊണ്ടി മുതല്‍ കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

1318

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എക്സൈസ് ഓഫീസില്‍ നിന്ന് തൊണ്ടി മുതല്‍ കടത്താന്‍ ശ്രമിച്ച് കേസില്‍ അസ്മിന്‍ 19 വയസ്സ് നെ പോലീസ് പിടികൂടി തെളിവെടുപ്പ് നടത്തി. നവംബര്‍ രണ്ടാം തിയ്യതി പുലര്‍ച്ചെ 3 മണിയോടു കൂടി റെയ്ഞ്ച് ഓഫീസിന്റെ ഗേറ്റ് ചാടികടന്ന് ഓഫീസ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറുകയും തുടര്‍ന്ന് എന്‍ .ഡി പി .എസ് 35/08 കേസിലെ തൊണ്ടിമുതലായ ഡ്യൂക്ക് ,യമഹ മോട്ടോര്‍ സൈക്കിള്‍ ബലം പ്രയോഗിച്ച് മോഷ്ടിച്ച് കൊണ്ട് പോകുന്നതിനായി ശ്രമിക്കുകയായിരുന്നു പ്രതി.വ്യാഴാഴ്ച വൈകീട്ട് 5ന് പൊറത്തിശ്ശേരി അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന 5 അംഗ സംഘത്തില്‍ നിന്ന് കഞ്ചാവും ആഡംബര ബൈക്കുകളും കസ്റ്റഡീയില്‍ എടുത്തിരുന്നു.ഇതില്‍ കലിപൂണ്ടാണ് സംഘത്തിലുണ്ടായിരുന്ന പ്രതി എക്സൈസ് ഓഫീസിലെത്തി തൊണ്ടി മുതല്‍ കടത്താന്‍ ശ്രമിച്ചത്.പ്രതി പൊറത്തിശ്ശേരിയില്‍ വീട് അക്രമണം നടത്തിയ കേസിലും പ്രതിയാണ.
സി.ഐ. എം.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സി.വി. ബിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ മുരുകേഷ്, രാഹുല്‍, പ്രദീഷ്, ബിനു പൗലോസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

 

Advertisement