ഇരിങ്ങാലക്കുട കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ‘സ്‌നേഹസംഗമം’ സംഘടിപ്പിച്ചു

371

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കത്തീഡ്രലിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട സാന്ത്വന സദന്‍ ആതുരാലയത്തില്‍ വച്ച് സംഘടിപ്പിച്ച പ്രോഗ്രാം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.സെന്റ് തോമാസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ആര്‍ഡിഒ ഡോ.എം സി റെജിന്‍ മുഖ്യാതിഥിയായിരുന്നു.കെ എസ് ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ .എ പി ജോര്‍ജ്ജ് ,കെ എസ് ഇ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം അനില്‍ ,വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ബഷീര്‍ ,മദര്‍ സുപ്പീരിയര്‍ സി.ജോസി,കത്തീഡ്രല്‍ ട്രസ്റ്റി അഡ്വ.വി സി വര്‍ഗ്ഗീസ് ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സ്‌നേഹസംഗമം കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി സ്വാഗതവും ,കത്തീഡ്രല്‍ ട്രസ്റ്റി ആന്റു ആലങ്ങാടന്‍ നന്ദി പ്രകാശനവും നടത്തി

Advertisement