ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ കോളേജില്‍വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കിരീടം നിലനിര്‍ത്തി. രണ്ടാംസ്ഥാനം കോളിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനും, മൂന്നാംസ്ഥാനം എസ്.എന്‍.ജി.സി. പട്ടാമ്പി കോളേജും കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫി ക്രൈസ്റ്റ് കോളേജ്ജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ വിതരണം ചെയ്തു. ബി.പി.ഇ. വകുപ്പ് ഡോ.ബി.പി.അരവിന്ദ, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം തലവന്‍ അസിസ്റ്റന്‍ പ്രൊഫ.ബിന്റു.ടി.കല്യാണ്‍ പട്ടാമ്പി എസ്.എന്‍.ജി.സി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ഡോ.ദിലീപ്, യൂണിവേഴ്‌സിറ്റി ഒബ്‌സേര്‍വര്‍ ഡോ.സനിത്ത് എന്‍.ജെ.തുടങ്ങിയവര്‍ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധാനം ചെയ്യാന്‍ ഷൈലിനാഥ് ദേവാന്ദ് (ക്രൈസ്റ്റ്), ജിഷ്ണു.കെ.(കോഴിക്കോട് എഡബ്ല്യുഎച്ച് കല്ലായി), ജിഷ്ണു.ടി.പി.(ജിസിപിഇ കോഴിക്കോട്), അബ്ദുള്‍ഹക്ക് (എസ്എന്‍ജിഎസി പട്ടാമ്പി) എന്നിവരെ തെരഞ്ഞെടുത്തു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിംനാസ്റ്റിക് കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റിന്
Advertisement