വിസ്ഡം ക്ലബ്ബും ഫീനിക്‌സ് ക്ലബ്ബും ജേതാക്കള്‍

446

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ യുവകേന്ദ്രയും, ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബും ചേര്‍ന്ന നടത്തിയ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്തല കായികമേളയില്‍ സെവന്‍സ് ഫുട്‌ബോളിലും, വടംവലിയിലും ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബ് ജേതാക്കളായി. ഫുട്‌ബോളില്‍ ഫീനിക്‌സ് ക്ലബ്ബ് റണ്ണേഴ്‌സ്പ്പായി. വടംവലിയില്‍ പ്രദീപം കുഴിക്കാട്ടുകോണം റണ്ണേഴ്‌സപ്പായി. വോളീബോളില്‍ ഫീനിക്‌സ് ക്ലബ്ബ് കിരീടം ചൂടി. ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബ് റണ്ണേഴ്‌സപ്പായി. ഷോട്ട്പുട്ട് പുരുഷന്മരിലും വനിതകളിലും വിസ്ഡം ക്ലബ്ബ് ജേതാക്കളായി. 100 മീറ്റര്‍ ഓട്ടത്തില്‍ ഫീനിക്‌സ് ക്ലബ്ബ് ജേതാക്കളായി. വിജയികള്‍ക്ക് ക്രൈസ്റ്റ് കോളേജ്ജ് വൈസ്.പ്രിന്‍സിപ്പല്‍ ഫാ.ജോയ്.പി.ടി. സമ്മാനദാനം നിര്‍വ്വഹിച്ചു. സമാപന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മീനാക്ഷി ജോഷി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍.ഷാജു അദ്ധ്യക്ഷത വഹിച്ചു. ഭരത്കുമാര്‍, വിജയന്‍ സി.വി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രസിഡന്റ് വേണു തോട്ടുങ്ങല്‍ സ്വാഗതവും ട്രഷറര്‍ ജയന്‍ തൃത്താണി നന്ദിയും പറഞ്ഞു.

Advertisement