വെസ്റ്റാ ശിശുദിനാഘോഷം നവംബര്‍ 12, 13, 14 തിയ്യതികളില്‍

408

ഇരിങ്ങാലക്കുട: കെ.എസ് പാര്‍ക്കിന്റെ പത്തൊമ്പതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരവും ശിശുദിനാഘോഷവും നവംബര്‍ 12, 13, 14 തിയ്യതികളില്‍ കെ.എസ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 12-ാം തിയ്യതി രാവിലെ 10 മുതല്‍ 11 വരെ യു.പി വിഭാഗം ചിത്രരചനാ മത്സരവും, 11.30 മുതല്‍ 12.30 വരെ എല്‍.പി. വിഭാഗം ചിത്രരചനാ മത്സരവും, ഉച്ചതിരിഞ്ഞ് 2 മുതല്‍ 3 വരെ എല്‍.പി. വിഭാഗം സംഘഗാനവും, 3 മുതല്‍ 4 വരെ യു.പി വിഭാഗം സംഘഗാനവും, 4 മുതല്‍ 5 വരെ ഹൈസ്‌കൂള്‍ വിഭാഗം സംഘഗാനവും, തുടര്‍ന്ന് 5 മുതല്‍ 6 വരെ എല്‍.പി. വിഭാഗം ലളിതഗാന മത്സരവും, 6 മുതല്‍ 7 വരെ യു.പി. വിഭാഗം ലളിതഗാന മത്സരവും, 7 മുതല്‍ ഹൈസ്‌കൂള്‍ വിഭാഗം ലളിതഗാന മത്സരവും നടക്കും.

നവംബര്‍ 13-ാം തിയ്യതി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചനാ മത്സരവും, ഉച്ചതിരിഞ്ഞ് 2 മുതല്‍ 3 വരെ എല്‍.പി. വിഭാഗം സിങ്കിള്‍ ഡാന്‍സ് മത്സരവും 3 മുതല്‍ 4 വരെ യു.പി വിഭാഗം സിങ്കിള്‍ ഡാന്‍സ് മത്സരവും, 4 മുതല്‍ 5 വരെ ഹൈസ്‌കൂള്‍ വിഭാഗം സിങ്കിള്‍ ഡാന്‍സ് മത്സരവും, തുടര്‍് എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളുടെ ഗ്രൂപ്പ് ഡാന്‍സ് മത്സരവും, വൈകീട്ട്’് 7 മുതല്‍ ഗ്രൂപ്പ് സിനിമാറ്റിക് ഡാന്‍സ് നടക്കും.

ശിശുദിനമായ നവംബര്‍ 14-ന് രാവിലെ 10 മണിക്ക് നഴ്‌സറി, എല്‍.കെ.ജി, യു.കെ.ജി. വിഭാഗം ചിത്രരചനാ മത്സരവും, 11 മുതല്‍ എല്‍.കെ.ജി, യു.കെ.ജി. വിഭാഗം ആക്ഷന്‍ സോങ്ങ് മത്സരവും തുടര്‍ന്ന് ഉച്ചതിരിഞ്ഞ് 3.30- ന് ഫൈനല്‍ മത്സരവും നടക്കും. സ്റ്റേജ് നമ്പര്‍ 2-ല്‍ (വെസ്റ്റാ ഐസ്‌ക്രീം പാര്‍ലര്‍) ഉച്ചതിരിഞ്ഞ് 2 മുതല്‍ വെസ്റ്റാ ബേബി പ്രിന്‍സ് ആന്റ് പ്രിന്‍സസ് പ്രാഥമിക മത്സരവും 4.30-ന് കെ.എസ് പാര്‍ക്കില്‍ ഫൈനല്‍ മത്സരവും നടക്കും. വൈകീട്ട് 6-ന് കെ.എസ് പാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ജോസ് പോള്‍ തളിയത്ത് അദ്ധ്യക്ഷത വഹിക്കുന്നതും, വിജയികള്‍ക്കുള്ള സമ്മാനദാനം സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. സിസ്റ്റര്‍ ഇസബെല്ല നിര്‍വഹിക്കുന്നതുമാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുവര്‍ ജനറല്‍ കവീനര്‍, വെസ്റ്റാ ഫെസ്റ്റ്, കെ.എസ്.ഇ ലിമിറ്റഡ്, ഇരിങ്ങാലക്കുട എ വിലാസത്തിലോ, 9447026871 എ നമ്പറിലോ അറിയിക്കണം.

 

Advertisement