ഇരിങ്ങാലക്കുട-അപകടകെണിയൊരുക്കി ഇരിങ്ങാലക്കുട ഠാണാ റോഡില്‍ നിന്ന് ഞവരിക്കുളത്തേത്തേക്കുളള റോഡിലെ ഗര്‍ത്തങ്ങള്‍.തൃശൂര്‍ റൂട്ടിലേക്കുള്ള ലിമിറ്റഡുകള്‍ കടന്നുപോകുന്ന ഇരിങ്ങാലക്കുട ഠാണാ റോഡില്‍ നിന്നും ബൈപ്പാസിലേക്ക് തിരിയുന്ന മൂന്നും കൂടിയ ജംഗ്ഷനിലാണ് റോഡ് പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത് .ഇരുചക്രവാഹനങ്ങള്‍ക്കാണ് കൂടുതലായും ഇത് മൂലം ക്ലേശമനുഭവിക്കേണ്ടി വരുന്നത് .അധികൃതര്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും
Advertisement