കരനെല്‍ കൃഷി കൊയ്ത്തുത്സവം.

104
Advertisement

കാട്ടൂര്‍ എസ്.എന്‍ .ഡി .പി യോഗത്തിന്റെയും കാട്ടൂര്‍ കൃഷി ഓഫീസിന്റെയും കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാട്ടൂര്‍ എസ്.എന്‍ .ഡി .പി യോഗം ശ്രീ അമേയ കുമാരേശ്വര ക്ഷേത്ര പറമ്പില്‍ കരനെല്‍കൃഷി കൊയ്ത്തുല്‍സവം നടന്നു .കൃഷി ഓഫീസര്‍ മിനി ജോസഫ് ,കൃഷി അസിസ്റ്റന്റ് സൗമ്യ തെക്കുംപാടം, കൂട്ടുകൃഷി സംഘം പ്രസിഡന്റ് കണ്ണന്‍ മുള്ളക്കര , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, കാട്ടൂര്‍ എസ്.എന്‍ .ഡി .പി യോഗം സെക്രട്ടറി രാജീവ് വെങ്ങാശ്ശേരി , മെമ്പര്‍മാരായ വിനോദ് തീയ്യത്ത് പറമ്പില്‍ ,സുമിത്രന്‍ മുളങ്ങാടന്‍ , ദിനേശന്‍ പണിക്കന്‍ പറമ്പില്‍, പുഷ്പന്‍ ഞാറ്റുവെട്ടി , കണ്ണന്‍ മുളളങ്ങര ,മാതൃസംഘം , വനിതാസംഘം, എസ് എന്‍ വൈ എസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടുകൂടി തിങ്കളാഴ്ച രാവിലെയാണ് കൊയ്ത്തുത്സവം നടത്തിയത് . പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ടി കെ ,മെമ്പര്‍ മാരായ ലത, ജയശ്രീ, ബീന രഘു എന്നിവര്‍ കൊയ്ത്തുത്സവത്തിന് ആശംസകള്‍ അര്‍പ്പിച്ചു .

 

Advertisement