മഹാത്മാ ഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി വായനാദിനം ആചരിച്ചു

235
Advertisement

ഇരിങ്ങാലക്കുട :മഹാത്മാ ഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനം-വായനാ പക്ഷാചാരണം പ്രശസ്ത ബാല സാഹിത്യകാരൻ കെ.വി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. കോവിഡ്19 പ്രോട്ടോക്കോൾ അനുസരിച്ച് വീട്ടിൽ ഇരുന്ന് ഓൺലൈനായി ആണ് ഉദ്ഘാടനം ചെയ്തത്. സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അയ്യപ്പൻ പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വ. അജയ്കുമാർ കെ ജി, ഭരണ സമിതി അംഗം സോണിയ ഗിരി, എ സി സുരേഷ് എന്നിവർ സംസാരിച്ചു. ഇന്ദുകല രാമനാഥ് സ്വാഗതവും റീന ജീജോ നന്ദിയും പറഞ്ഞു.ജൂൺ 19 മുതൽ ജൂലൈ 7 വരെയാണ് വായനാപക്ഷാചരണം ആചരിക്കുന്നത് .

Advertisement