സുരക്ഷ 2019 മാടായിക്കോണം ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ യു .പി സ്‌കൂളില്‍ നടപ്പിലാക്കി

342

മാടായിക്കോണം-ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബിന്റെ ഇന്‍ഷുറന്‍സ് സുരക്ഷാ പദ്ധതിയില്‍ മാടായിക്കോണം ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ യു പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി.റോട്ടറി വൈസ് ചെയര്‍മാന്‍ ജോഷി ചാക്കോ മുഖ്യാതിഥിയായിരുന്നു.ചാലക്കുടി പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ ഇന്‍ഷുറന്‍സ് സുരക്ഷയുടെ ഉദ്ഘാടനം നടത്തി.റോട്ടറി സെന്‍ട്രല്‍ ക്ലബ് പ്രസിഡന്റ് ടി എസ് സുരേഷ് ,സെക്രട്ടറി ടി പി സെബാസ്്റ്റിയന്‍,ജിജി ആര്‍,എ ഡി ഫ്രാന്‍സിസ് ,പി ടി ജോര്‍ജ്ജ് ,ഹരികുമാര്‍,ഫ്രാന്‍സിസ് കോക്കാട്ട് ,എം കെ മോഹനന്‍,അഡ്വ.രമേഷ് കൂട്ടാല ,ഷാജു ജോര്‍ജ്ജ് ,ടി ജെ പ്രിന്‍സ് ,സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് വി ആര്‍ കനകവല്ലി,പിടിഎ പ്രസിഡന്റ് കുമാരന്‍ എന്നിവര്‍ സംസാരിച്ചു

Advertisement