യുക്തിവാദി എം സി ജോസഫിന്റെ ചരമവാര്‍ഷികം ആചരിച്ചു

343
Advertisement

ഇരിങ്ങാലക്കുട : യുക്തിവാദി പ്രസ്ഥാനത്തിന്റെ പ്രാണേതാവും പത്രാധിപരുമായിരുന്ന എം സി ജോസഫിന്റെ 37-ാം ചരമവാര്‍ഷികം ശക്തി സാംസ്‌കാരികവേദി വിവിധ പരിപാടികളോടെ ആചരിച്ചു. അന്ധവിശ്വാസത്തിലും അനാചാരത്തിലും അമര്‍ന്നു കിടന്നിരുന്ന അക്കാലത്തെ സമൂഹമനഃസാക്ഷിക്ക് പുതുജന്മം നല്‍കിയ എം സി ജോസഫിന്റെ ആശയങ്ങള്‍ കാലാതീതമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കെ ആര്‍ നാരായണ ചാക്യാര്‍ പറഞ്ഞു. യുക്തിവാദി മാസിക ആള്‍ ദൈവങ്ങളേ കടന്നാക്രമിച്ച് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയ നിരവധി ഉദാഹരണങ്ങള്‍ നിരത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ശക്തി സാംസ്‌കാരികവേദി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. ബാബുരാജ് പൊറത്തിശ്ശേരി, പി മുരളീകൃഷ്ണന്‍, എം കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement