കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വില വര്‍ദ്ധനവിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ ലോക് താന്ത്രിക് ജനതാദള്‍ പ്രതിഷേധം

453

ഇരിങ്ങാലക്കുട-ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വില വര്‍ദ്ധനവിനും വര്‍ഗ്ഗീയതയ്ക്കും അഴിമതിയ്ക്കും എതിരെ ലോക് താന്ത്രിക് ജനതാദള്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സംഗമം നടത്തി.പ്രതിഷേധ സംഗമം സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ കെ കെ ബാബു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.അഡ്വ .പാപ്പച്ചന്‍ വാഴപ്പിള്ളി, പി .ഡി ലോനപ്പന്‍ ,തൊമ്മാന മാത്യു ,വാക്‌സറിന്‍ പെരെപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement