നടവരമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

523

നടവരമ്പ് ഗവ: മോഡല്‍ഹയര്‍ സെക്കന്ററി സ്‌കൂളി ലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് നടത്തി നടത്തി.പി.റ്റി എ.പ്രസിഡന്റ് എം.കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന പ്രളയ ബാധിതരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരണാര്‍ത്ഥമാണ് സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഫെസ്റ്റ് സംഘടിപ്പിച്ചത്. കുട്ടികള്‍ പാചകം ചെയ്ത ആഹാരസാധനങ്ങളാണ് ഫെസ്റ്റില്‍ ഒരുക്കിയത്.പ്രിന്‍സിപ്പാള്‍.എം .നാസറുദ്ദീന്‍, എന്‍.എസ്.എസ്.കോര്‍ഡിനേറ്റര്‍ ആന്‍ജില്‍ ജോയി എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.എസ്.എസ്.ലീഡര്‍ മരിയന്‍, ഗോകുല്‍, ക്രിസ്റ്റോ എന്നീ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

 

Advertisement