സൗജന്യ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

359

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റേയും കണ്ഠേശ്വരം-കെ.എസ്.ആര്‍.ടി.സി റോഡ് റെസിഡന്‍സ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഡോ.വേണുഗോപാല്‍ മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്് പ്രസിഡണ്ട് സി.ജെ ആന്റോ അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ ഡോ. ഹരീന്ദ്രനാഥ് (ഇ.എന്‍.ടി), ഡോ. ഷാജി (ഓര്‍ത്തോ )ഡോ. വേണുഗോപാല്‍ (പീഡിയാട്രിസ്റ്റ് )ഡോ. പ്രിയ ഉണ്ണിരാജ് (ആയുര്‍വേദം)എന്നിവരും, സുധര്‍മ ലാബ്, മെട്രോ കെയര്‍ എന്നിവടങ്ങളിലെ ലാബ് ടെക്നിഷ്യന്മാരും പങ്കെടുത്തു. റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ഭാസ്‌കരവാര്യര്‍,ലയണ്‍സ് ക്ലബ് സെക്രട്ടറി ഷാജു കണ്ടംകുളത്തി,ട്രഷറര്‍ സതീശന്‍ നീലങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement