സ്ഥാപനങ്ങളിലെ സ്റ്റാഫുകള്‍ സൂക്ഷിക്കുക….

2013

നടവരമ്പ് -നടവരമ്പ് സ്‌കൂളിന് സമീപത്തുള്ള എസ് -മീഡിയ സ്റ്റുഡിയോയില്‍ സ്റ്റാഫിനോട് ഡിസൈനര്‍ ആണെന്നും ആല്‍ബത്തിന്റെ പൈസ തരാന്‍ ഉണ്ടെന്നും പറഞ്ഞ് എത്തുകയും സ്റ്റാഫിനു മുന്‍പാകെ സ്റ്റുഡിയോ നടത്തുന്ന ഫീറോസിനെ ഫോണ്‍ ചെയ്യുന്നതായി അഭിനയിച്ച് കടയില്‍ ഇരിക്കുന്ന സഹായിയോട് രൂപ എത്രയുണ്ടെന്ന് ചോദിക്കുകയും 850 രൂപയുണ്ടെന്ന് സഹായി പറഞ്ഞതിനു ശേഷം ആ രൂപ തരാന്‍ ഉടമ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് 850 രൂപ തട്ടിയെടുക്കുകയായിരുന്നു.സ്ഥാപന ഉടമയായ ഫിറോസ് വന്നപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാവുന്നത് .കടയില്‍ സി .സി .ടി. വി ക്യാമറ സ്ഥാപിച്ചിരുന്നില്ല.

Advertisement