ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

55
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ മലയാളത്തിന്റെ വര്‍ത്തമാനം ഭാഷ-സാഹിത്യം-സംസ്‌കാരം-സിനിമ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കാലിക്കറ്റ് സര്‍കലാശാല മലയാളം സര്‍വ്വകലാശാല എന്നിവയുടെ വൈസ്ചാന്‍സ്ലര്‍ ഡോ.അനില്‍ വള്ളത്തോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ജെയ്ക്കബ് ഞെരിഞാമ്പിള്ളി അനുഗ്രഹപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പാള്‍മാരായ പി.ആര്‍.ബോസ്, ഫാ.ജോയ് പീനിക്കപ്പറമ്പില്‍, ഡോ.ജോളി ആന്‍ഡ്രൂസ്്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മെഹറൂഫ് വി.എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നാല്‍പതോളം അദ്ധ്യാപകരും, ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അതോടൊപ്പം ക്രൈസ്റ്റ് കോളേജ്ജ് മലയാള വിഭാഗത്തില്‍ നിന്ന് വിരമിക്കുന്ന പ്രൊഫ.സെബാസ്റ്റിയന്‍ ജോസഫിന് ആദരം നല്‍കുകയും ചെയ്യും. നാളെ സെമിനാര്‍ സമാപിക്കും.

Advertisement