തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ദുര്‍ഗ്ഗ ബസ്സ് റൂട്ട് മാറിയോടി അപകടങ്ങള്‍ സൃഷ്ടിക്കുന്നു

2595

ഇരിങ്ങാലക്കുട-തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ദുര്‍ഗ്ഗ എന്ന ലിമിറ്റഡ് ബസ്സ് റൂട്ട് മാറിയോടി ലോറിയുടെ സൈസ് മിറര്‍ തകര്‍ത്തു നിര്‍ത്താതെ പോയി.ലോഡുമായി വന്നിരുന്ന ലോറിയുടെയാണ് മിറര്‍ ആണ് തകര്‍ത്തത്.കൊടുങ്ങല്ലൂര്‍ പോകാന്‍ ഠാണാവ് സെന്ററിലൂടെ പോകണമെന്നിരിക്കെ ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ബസ്സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ പിറകുവശത്തു കൂടി കൊടുങ്ങല്ലൂര്‍ ബസ്സ് സ്റ്റോപ്പിലെത്തുന്നുന്നു.ബസ്സുകള്‍ക്ക് കടന്നു പോകാന്‍ വീതിയില്ലാത്തതും ബസ്സ് റൂട്ടില്ലാത്ത റോഡുമായതിനാല്‍ വലിയ തലവേദനയാണ് ഇത്തരം പ്രവൃത്തികള്‍ സൃഷ്ടിക്കുന്നത്.ഈ ബസ്സ് എല്ലാ ദിവസവും ഇങ്ങനെയാണ് സര്‍വ്വീസ് നടത്തുന്നത് എന്നാണ് ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ പറയുന്നത് .

Advertisement