എൽ.ഐ.സി. ഓഫീസിൽ പണിമുടക്കും ധർണ്ണയും നടത്തി.

134

ഇരിങ്ങാലക്കുട: എൽ.ഐ.സി യുടെ ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ എൽ.ഐ.സി. ഓഫീസർമാരുടേയും ജീവനക്കാരുടേയും ഏജന്റ്മാരുടേയും യൂണിയനുകൾ സംയുക്തമായി ഒരു മണിക്കൂർ പണിമുടക്കും പ്രതിഷേധ ധർണ്ണയും പൊതുയോഗവും നടത്തി.ക്ലാസ് വൺ ഓഫീസേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ എക്സി. അംഗം നളിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എൽ.ഐ.സി.എംപ്ലോയീസ് യൂണിയൻ ഡിവിഷണൽ വൈസ് പ്രസിഡണ്ട് കെ.ആർ. വിനി അധ്യക്ഷത വഹിച്ചു.എൽ.ഐ.സി. ഏജന്റ്സ് ഫെഡറേഷൻ ബ്രാഞ്ച് പ്രസിഡണ്ട് കമാൽ കാട്ടകത്ത്,എൽ.ഐ.സി. ഏജന്റ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി അംഗം പി.കെ. രത്നാകരൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.എൻ.ജി.ഒ.യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി പി.കെ. അനീഷ്, ബോസ് സെബാസ്ത്യൻ, ടി.എ. രാജി, എൻ.ബി.മോഹനൻ, വി.എം. പ്രകാശൻ എന്നിവർ സംസാരിച്ചു.നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഷുറൻസ് ഫീൽഡ് വർക്കേഴ്സ് ഓഫ് ഇന്ത്യ പ്രതിനിധി കെ.ഇ. അശോകൻ സ്വാഗതവും എൽ.ഐ.സി.എംപ്ലോയീസ് യൂണിയൻ ബ്രാഞ്ച് സെക്രടറി വി.കെ. ദാസൻ നന്ദിയും പറഞ്ഞു

Advertisement