ദേവസ്വം നടപടി സ്വാഗതാര്‍ഹം-സി .പി .ഐ

238
Advertisement

ഇരിങ്ങാലക്കുട-ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടവഴി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ദേവസ്വം നടപടി സ്വാഗതാര്‍ഹമാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.2015 ല്‍ കഴിഞ്ഞ ഭരണസമിതി സഞ്ചാരസ്വാതന്ത്രം നിഷേധിച്ചുകൊണ്ട് നടവഴി ഭാഗികമായി അടച്ചതിനെ തുടര്‍ന്ന് സി .പി .ഐ യും ,യുവകലാസാഹിതിയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു,.ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള സൗകര്യം വഴി തുറന്നതോടെ ലഭിക്കും, എന്നാല്‍ ക്ഷേത്ര മതിലിന്റെ സുരക്ഷക്ക് ദോഷം വരുന്ന തരത്തിലും,,വാഹന അപകടങ്ങള്‍ക്ക് കാരണമാകും വിധത്തിലും വഴിപൂര്‍ണ്ണമായും തുറക്കണമെന്ന അഭിപ്രായത്തോട് CPI യോജിക്കുന്നില്ല.

 

 

Advertisement