പടിയൂര്‍ പഞ്ചായത്തിലെ മഹാശുചീകരണയജ്ഞത്തില്‍ പങ്കാളികളായി സെന്റ് ജോസഫ്‌സിലെ എന്‍.എസ്.എസ്.യൂണിറ്റുകള്‍

290

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിലെ ഏറ്റവും വലിയ പ്രളയബാധിത പഞ്ചായത്തായ പടിയൂരില്‍ എന്‍.എസ്.എസ്.യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രളയകെടുതിമൂലം വാസയോഗ്യമല്ലാത്ത അനവധിവീടുകള്‍ ശുചീകരിക്കാന്‍ കഴിഞ്ഞു. പ്രദേശവാസികളുടെ സഹകരണം ഈ യജ്ഞത്തിനു വന്‍ മുതല്‍ക്കൂട്ടായി. ജലജന്യരോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി വിവിധ വാട്ടര്‍ സാംപിള്‍ പരിശോധനയും സൗജന്യമായി നടത്തികൊടുക്കുന്നുണ്ട്. പരിപാടികള്‍ക്ക് ഡോ.സ്റ്റാലിന്‍ റാഫേല്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി.എ., ഡോ.ബിനുടി.വി. എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement