സെന്റ് ജോസഫ്സ് കോളേജിലെ കോളേജ് യൂണിയന്‍ ഇലക്ഷന്‍ ആയിഷ മുഹമ്മദ് സല്‍മാന്‍ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുത്തു

388

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിലെ കോളേജ് യൂണിയന്‍ ഇലക്ഷനില്‍ മൂന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ത്ഥിനി ആയിഷ മുഹമ്മദ് സല്‍മാന്‍ ചെയര്‍പേഴ്‌സന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഞ്ജലി എം വൈസ് ചെയര്‍പേഴ്‌സന്‍ ആയും മൂന്നാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനി അര്‍ച്ചന മേനോന്‍ ജനറല്‍ സെക്രട്ടറി ആയും ആര്യ രാജന്‍ കോലാന്ദ്ര ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. യു യു സി സ്ഥാനത്തേക് അര്‍ഹത നേടിയത് രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി ജിസ്‌ന ജയ്‌സനും രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി സ്വര്‍ണ്ണ പി ഡി യും ആണ്. ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ആയി മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി കാര്‍ത്തിക മനോജും എഡിറ്റര്‍ ആയി രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനി പാര്‍വതി അരുള്‍ ജോഷി യും ജനറല്‍ ക്യാപ്റ്റന്‍ ആയി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി സാന്ദ്ര ജൈഹിന്ദും തിരഞ്ഞെടുക്കപ്പെട്ടു.

 

Advertisement