ലയണ്‍സ് ക്ലബ് കണ്ണടകള്‍ വിതരണം ചെയ്തു

104
Advertisement

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ ജീവകാരണ്യപ്രവര്‍ത്തന പദ്ധതികളിലൊന്നായ സൈറ്റ് ഫോര്‍ കിഡ്‌സിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന കണ്ണട വിതരണം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. സൈറ്റ് ഫോര്‍ കിഡ്‌സ് ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ രാമനുണ്ണി, സോണ്‍ ചെയര്‍മാന്‍ ഷാജന്‍
ചക്കാലക്കല്‍, കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ എന്നിവര്‍ സംസാരിച്ചു.

Advertisement