തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സപകടം തുടരുന്നു ; നടപടിയെടുക്കാതെ അധികൃതര്‍

3878
Advertisement

നടവരമ്പ് : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സപകടം തുടര്‍കഥയാകുന്നു.ബുധനാഴ്ച്ച രാവിലെ 11.30 തോടെ നടവരമ്പ് സ്‌കൂളിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് മീന്‍ലോറിയുടെ പുറകില്‍ ഇടിച്ച് അപകടം.കൊടുങ്ങല്ലൂരിലേയ്ക്ക് പോവുകയായിരുന്ന മീന്‍ലോഡ് ഇറക്കി തിരിച്ച് വരുകയായിരുന്ന ലോറിയുടെ പുറകില്‍ അമിത വേഗതയില്‍ വന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സ് സെന്റ് ജോര്‍ജ്ജ് മറികടക്കാനായി ശ്രമിക്കുമ്പോള്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡരികിലെ കലുങ്കില്‍ ഇടിക്കുകയായിരുന്നു.നിയന്ത്രണം വിട്ട ബസ്സ് എതിര്‍വശത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.ലോറിയുടെ മുന്‍വശവും പുറക് വശവും പൂര്‍ണ്ണമായും തകര്‍ന്നു.ബസ്സ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇരിങ്ങാലക്കുട പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്.ഗതാഗത നിയന്ത്രണത്തിനിടയിലും പോലീസ്‌ക്കാരുടെ സിഗ്നല്‍ അവഗണിച്ച് സ്വകാര്യ ബസ്സുകള്‍ കയറി വരുന്നുണ്ടായിരുന്നു.ഒരു മാസത്തിനിടെ നാലമത്തെ സ്വകാര്യ ബസ്സ് അപകടമാണ് ഈ റൂട്ടില്‍ നടക്കുന്നത്. ബസ്സുകളുടെ സ്പീഡ് ഗവര്‍ണര്‍ പരിശോധിക്കണമെന്ന് ആവശ്യം ശക്തമാകുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍ മാറിനില്‍ക്കുന്നത് ജനങ്ങളില്‍ പ്രതിഷേധമുയരുന്നുണ്ട്.

Advertisement