കായിക മേഖലയില്‍ ക്രൈസ്റ്റിന് ദേശീയ അംഗീകാരം

733

ഇരിങ്ങാലക്കുട :2016-17 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച കായികമേഖലയിലെ മികവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പുരുഷവിഭാഗ ചാമ്പ്യന്‍ഷിപ്പും 2017-18 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച കായികമേഖലയിലെ മികവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, പുരുഷവിഭാഗംചാമ്പ്യന്‍ഷിപ്പും,വനിതാവിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും ക്രൈസ്റ്റ് കോളേജ് നേടിയതിന് പുറമേ ദേശീയ അംഗീകാരവും ക്രൈസ്റ്റ് കോളേജിനെ തേടിയെത്തിയിരിക്കുന്നു.ഭാരതത്തില്‍ കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല കോളേജിനുളളPEFI-bpsS Dr. P.M. Joseph Award ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചിരിക്കുന്നു. അന്തര്‍ദേശീയ കായിക താരങ്ങളായ പി.യു. ചിത്രയും ജെ.രജനയുമടക്കമുളള മികച്ച താരങ്ങളാണ് ക്രൈസ്റ്റ് കോളേജില്‍നിന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ 70പേരും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് 82 പേരും വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.അന്തര്‍ദേശീയ തലത്തില്‍ 3 മെഡലുകളും ദേശീയതലത്തില്‍ 24 മെഡലുകളും അഖിലേന്ത്യ യൂണിവേഴ്‌സിറ്റി തലത്തില്‍ 22 മെഡലുകളും അടക്കം 49 മെഡലുകളാണ്‌ക്രൈസ്റ്റിലെ കായിക താരങ്ങള്‍ നേടിയത്. യൂണിവേഴ്‌സിറ്റി തലത്തില്‍ 25ചാമ്പ്യന്‍ഷിപ്പുകളാണ് ക്രൈസ്റ്റ് കരസ്ഥമാക്കിയത്.അതില്‍ 7 എണ്ണത്തിന് 1-ാം സ്ഥാനവും 9 എണ്ണത്തിന് 2-ാം സ്ഥാനവും 9 എണ്ണത്തിന് 3-ാം
സ്ഥാനവും നേടി. 48 ടീമുകളെയാണ് ക്രൈസ്റ്റ് കോളേജ് ഈ വര്‍ഷം അണിയിച്ചൊരുക്കിയത്.52 ട്രോഫികളാണ് വിവിധ മത്സരങ്ങളില്‍നിന്ന് ക്രൈസ്റ്റ് കരസ്ഥാമാക്കിയത്. കേരളസംസ്ഥാന കോളേജ് ഗെയിംസില്‍ 16 പോയിന്റുകള്‍ നേടികൊണ്ട് 2-ാം സ്ഥാനവും നേടുകയുണ്ടായി.
ഈ വര്‍ഷം സന്തോഷ്‌ട്രോഫി കിരീടം കരസ്ഥമാക്കിയ കേരളടീമില്‍ ക്രൈസ്റ്റിന്റെ 3 കുട്ടികളുണ്ടായിരുന്നു.കോളേജ് തലത്തില്‍ ഏറ്റവും നല്ല കായിക അദ്ധ്യാപകനുളള 2016-ലെ ജി.വി.രാജഅവാര്‍ഡ് ക്രൈസ്റ്റ് കോളേജിലെ കായിക അദ്ധ്യാപകനായ ഫാ. ജോയ് പി.ടി.യ്ക്ക്ആയിരുന്നു.

Advertisement