ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മേഖലാ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത നാടിനാപത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ വര്‍ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വട്ടവടയിലെ അഭിമന്യുവും ഉപ്പളയിലെ അബൂബക്കര്‍ സിദ്ധിഖും എസ്.ഡി.പി.ഐ – ആര്‍.എസ്.എസ് വര്‍ഗീയ വാദികളുടെ കൊലക്കത്തിയുടെ ഒടുവിലത്തെ ഇരകളാണ്. ജനാധിപത്യ മതനിരപേക്ഷ വാദികളെ ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും രാജ്യത്തെ കുരുതി കളമാക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ മുഴുവന്‍ ജനമനസ്സുകളും ഉണരണമെന്ന് ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു. വര്‍ഗീയത തുലയട്ടെ എന്ന് ചുവരുകളില്‍ എഴുതിയും വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തും സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സദസ്സ് കാറളം നന്തിയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, എടതിരിഞ്ഞിയില്‍ ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, കരുവന്നൂരില്‍ സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍, കിഴുത്താനിയില്‍ പി.കെ.എസ് ഏരിയ സെക്രട്ടറി സി.ഡി.സിജിത്ത് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ പി.കെ.മനുമോഹന്‍, ഐ.വി. സജിത്ത്, അതീഷ് ഗോകുല്‍, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.