സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

34
Advertisement

ഇരിങ്ങാലക്കുട :കേരള സംസ്ഥാന ലഹരി വിരുദ്ധ മിഷന്‍ ആയ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ലഹരിവിരുദ്ധ ക്ലബ്ബ് എന്‍ എസ് എസ് ഉം ഇരിങ്ങാലക്കുട എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉം സംയുക്തമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജിലെ അധ്യാപക-അനധ്യാപക രുടെ സംയുക്ത ടീമും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ലെ പ്രവര്‍ത്തകരുടെ ടീമും തമ്മിലുള്ള മത്സരം വൈകിട്ട് 3 : 30ന് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടന്നു. മത്സരം കോളേജ് പ്രിന്‍സിപ്പല്‍ ഡോ .മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇലെ പ്രിവന്‍ഷന്‍ ഓഫീസര്‍ പി. ആര്‍ അനു കുമാര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.