Saturday, July 18, 2026
24.1 C
Irinjālakuda

തെരുവ് വിളക്ക് കത്താത്തതില്‍ മുരിയാട് പഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ അജണ്ട കത്തിച്ചു ; രാഷ്ട്രിയപ്രേരിതമെന്ന് ഭരണപക്ഷം

മുരിയാട് : പഞ്ചായത്തില്‍ തെരുവ് വിളക്ക് കത്തിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയം അടിയന്തിര കമ്മിറ്റിയില്‍ അജണ്ടയാകത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ മെമ്പര്‍മാര്‍ തീ പന്തം കത്തിച്ച് അജണ്ട കത്തിക്കുകയും യോഗത്തില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും തെരുവ് വിളക്കുകള്‍ മിഴയടഞ്ഞിട്ട് മാസങ്ങളായെന്നും ഇരുട്ടയാല്‍ തെരുവ് പട്ടികള്‍ പൊതുവഴികള്‍ കൈയടിക്കിയിരിക്കുകയാണെന്നും ഇഴജന്തുകളും കൂടിയാകുമ്പോള്‍ ജനത്തിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. ഈ സ്ഥിതിയില്‍ എത്രയും പെട്ടന്ന് തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടി എടുത്തിലെങ്കില്‍ കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ പഞ്ചായത്തിന് മുന്‍പില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് പറഞ്ഞു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍, മോളി ജേക്കബ്, ജെസ്റ്റിന്‍ ജോര്‍ജ്ജ്, കെ.വൃന്ദകുമാരി, എം.കെ.കോരുക്കുട്ടി, ടെസ്സി ജോഷി എന്നിവര്‍ പ്രസംഗിച്ചു.എന്നാല്‍ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികള്‍ ടെണ്ടര്‍ എടുത്തവര്‍ മഴകെടുതിയില്‍ വാഹനങ്ങള്‍ അടക്കം തകരാറിലായതിനാല്‍ അല്‍പം സമയം നീട്ടി നല്‍കിയിരിക്കുകയാണെന്നും ഇതെല്ലാം അറിയാവുന്ന പ്രതിപക്ഷം രാഷ്ട്രിയം കളിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അറിയിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img