എൽ ഡി എഫ് ആഹ്വാനം ചെയ്ത “വീട്ടുമുറ്റത്ത് സമരം”ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടന്നു

106

ഇരിങ്ങാലക്കുട :നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് എൽ ഡി എഫ് ആഹ്വാനം ചെയ്ത വീട്ടുമുറ്റത്ത് സമരം ഇരിങ്ങാലക്കുട മണ്ഡലത്തിലെ എല്ലാ എൽ ഡി എഫ് പ്രവർത്തകരുടെ കുടുംബങ്ങളിലും നടന്നു. സിപിഐ നേതാവും മുൻ വനിതാകമ്മീഷൻ ചെയർപഴ്സണും മുൻ എം എൽ എ യുമായ പ്രൊഫസർ മീനാക്ഷി തമ്പാൻ ഇരിങ്ങാലക്കുടയിലെ വീട്ടുമുറ്റത്ത് കുടുംബാഗങ്ങളോടൊപ്പം പോരാട്ടത്തിൽ പങ്കെടുത്തു,എൽ ഡി എഫ് നേതാക്കളായ പി. മണി, ഉല്ലാസ് കളക്കാട്ട്, കെ. ശ്രീകുമാർ, കെ. ആർ. വിജയ, എൻ. കെ. ഉടയപ്രകാശ്, കെ. എസ്. പ്രസാദ് എന്നിവർ നേതൃത്വപരമായ പങ്ക് വഹിച്ചു.സി പി ഐ സംസ്ഥാന കൗൻസിൽ അംഗം കെ. ശ്രീകുമാർ, കാറളത്തെ ഭാവനത്തിലും,സി പി ഐ മണ്ഡലം സെക്രട്ടറി പി മണി പടിയൂരിലെ ഭാവനത്തിലും , സി പി ഐ ജില്ലാ എക്സികുട്ടീവ് അംഗം ടി. കെ. സുധീഷ് കാറളത്തെ ഭാവനത്തിലും , ജില്ലാ കൗൻസിൽ അംഗം എം. ബി.ലത്തീഫ് ആളൂരിലെ ഭാവനത്തിലും ,മണ്ഡലം അസി :സെക്രട്ടറി എൻ. കെ. ഉടയപ്രകാശ് കാറളത്തെ ഭാവനത്തിലും, യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം വി. എസ്. വസന്തൻ ഇരിഞ്ഞാലക്കുടയിലെ ഭാവനത്തിലും കുടുംബാഗങ്ങളോടൊപ്പം സമരത്തിൽ പങ്കാളികളായി ,മണ്ഡലം സെക്രെട്ടേറിയറ്റ് മെമ്പർമാരായ എം.സി.രമണൻ, കെ. വി. രാമകൃഷ്ണൻ, കെ. സി. ബിജു, കെ. കെ. ശിവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.എസ്.പ്രസാദ്, ടി. സി. അർജുനൻ,കെ. എസ്. ബൈജു, വി.ആർ. രമേശ്‌,എം.ജെ. ബേബി,വിക്രമൻ, സുരേഷ്, രാജൻ എന്നിവർ നേതൃത്വം നൽകി, സമരത്തിൽ പങ്കാളികളായി.

Advertisement