ലോക വനിതാദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എന്‍. എസ്. എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം ശുചീകരണ പ്രവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു . കോളേജിലെ ശുചീകരണം എന്നും നടത്തുന്ന വനിതകള്‍ക്ക് വിശ്രമമേകി അവരുടെ മുഴുവന്‍ ജോലികളും വിദ്യാര്‍ത്ഥികള്‍ ചെയ്തു തീര്‍ത്തത് സ്തുത്യര്‍ഹമായി. നിത്യേനയുള്ള വീട്ടു ജോലികള്‍ പോലും ചെയ്യാന്‍ കുട്ടികള്‍ മടി കാണിക്കുന്ന ഇക്കാലത്ത് സമൂഹത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനവുമായി മുന്നോട്ടുവന്ന വിദ്യാര്‍ത്ഥികള്‍ ഏവരുടെയും പ്രശംസക്കര്‍ഹരായി. എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍മാരായ നിതിന്‍ . കെ. എസ് , വര്‍ഷ എ.വി, പ്രിജിമോള്‍ വി.ബി, വളണ്ടിയര്‍ സെക്രട്ടറിമാരായ ഹരികൃഷ്ണന്‍ , ആന്‍മേരി ജിജു എന്നിവര്‍ നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here