ഇരിങ്ങാലക്കുട-സെന്റ് ജോസ്ഫ് കോളേജിലെ ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം ദേശീയ നാച്വറല്‍ മ്യൂസിയത്തിന്റെ മുന്‍ മേധാവി ഡോ.ബി വേണുഗോപാല്‍ നിര്‍വ്വഹിച്ചു.കേരളപിറവി ആഘോഷങ്ങളോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ അദ്ധ്യക്ഷത വഹിച്ചു.മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഡയറക്ടര്‍ കെ എം നൗഷാദ് മുഖ്യാതിഥിയായിരുന്നു.ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ലിസമ്മ ജോണ്‍ ആശംസാ പ്രസംഗം നടത്തി.കേരളപിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് ചരിത്ര വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ നാടന്‍ ഭക്ഷ്യമേള വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടി.കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ചരിത്ര വിഭാഗം മേധാവി ബിന്ദു വി എം നന്ദി പ്രകാശനം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here