കേരളപിറവി ദിനാസ്മരണവും ഭാഷാവാരാചരണ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു

450

ഇരിങ്ങാലക്കുട-ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാരംഭം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും ഭാഷാവാരാചരണ ഉദ്ഘാടനവും സംഘടിപ്പിച്ചു.പിടിഎ പ്രസിഡന്റ് പി ടി ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്ന യോഗം വര്‍ണ്ണാഭമായി അണിയിച്ചൊരുക്കിയ കേരള ഭൂപടത്തില്‍ ആദരസൂചകമായി തിരിതെളിയിച്ച് സാഹിത്യക്കാരി സജ്‌ന ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാരംഭം പ്രസിഡന്റ് സ്‌നേഹയുടെ നേതൃത്വത്തില്‍ ഭാഷാവാരാചരണ പ്രതിജ്ഞയെടുത്തു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ സി.റോസ്ലറ്റ് ,സി.ശാലീന ക്രിസ്റ്റീന,സിട്രി,ജെനീറോ എന്നിവര്‍ പ്രസംഗിച്ചു.കേരളത്തെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങളും നൃത്താവിഷ്്ക്കാരങ്ങളും പരിപാടിക്ക് തിളക്കമേറകി

Advertisement