ജേക്കബ് തെരുവപ്പുഴ (പാലാ മാസ്റ്റര്‍ -86 ) അന്തരിച്ചു

394

കല്പറമ്പ്: കേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ പ്രോത്ഘാടകനും ഗ്രന്ഥാശാലാ പ്രസ്ഥാനത്തിന്റെ ആരംഭകാല പ്രവര്‍ത്തകനുമായിരുന്ന ജേക്കബ് തെരുവപ്പുഴ (പാലാ മാസ്റ്റര്‍ -86 ) അന്തരിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ദശാബ്ദങ്ങള്‍ക്കു മുമ്പ് 1955 ല്‍ പാലായിലെ വലവൂര്‍ എന്ന ഗ്രാമത്തില്‍ നിരക്ഷരരും നിര്‍ദ്ധനരുമായ നൂറോളം പേര്‍ക്ക് അക്ഷരം പറഞ്ഞു കൊടുക്കുകയും അത്താഴ മൊരുക്കുകയും ചെയ്തിരുന്നു. എഴുതിത്തുടങ്ങുന്നവര്‍ക്കായി ‘കലാദീപം എന്ന മാസിക നടത്തിയിരുന്നു. അവരില്‍ പലരും പിന്നീട് മികച്ച എഴുത്തുകാരായി. പ്രശസ്തമായ വലവൂര്‍ നാഷണല്‍ ലൈബ്രറിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. കേരള ഗ്രന്ഥാശാലാ സംഘം ആരംഭിച്ചപ്പോള്‍ അതിന്റെ ഓര്‍ഗനൈസര്‍മാരില്‍ ഒരാളായിരുന്നു. പി.എന്‍. പണിക്കരുടെ വത്സല ശിഷ്യനും. കല്പറമ്പ് ബി.വി.എം. ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനും കോസ്‌മോപോളിറ്റന്‍ ക്ലബ്ബ്& ലൈബ്രറിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. ലക്ഷംവീട് കോളനിയില്‍ സാക്ഷരതാ കേന്ദ്രവും സോഷ്യല്‍ വെല്‍ഫെയര്‍ സെന്ററും ആരംഭിച്ചു. ‘പാലാ ജേക്കബ്ബ് മാസ്റ്റര്‍: അക്ഷരങ്ങളെ സ്‌നേഹിച്ച അവധൂതന്‍’ എന്ന പേരില്‍ ഒരു ജീവചരിത്ര ഗ്രന്ഥം ‘കാന്‍ഫെഡ്’ പുറത്തിറക്കിയിരുന്നു.
ഭാര്യ: കെ. റോസി (റിട്ട. ടീച്ചര്‍’ ഗവ. യു. പി.സ്‌കൂള്‍ വടക്കുംകര) മക്കള്‍: ജോഷി ടി. ജെ. (റിട്ട. എയര്‍ ഫോഴ്‌സ് ), സാജു ടി.ജെ./സാജന്‍ തെരുവപ്പുഴ (ലൈബ്രേറിയന്‍, ഗവ. ലോ കോളേജ് എറണാകുളം), ജാന്‍സി ടി.ജെ. (ടീച്ചര്‍, സെന്റ് മേരീസ് പ്ലസ് ടു, ഇരിങ്ങാലക്കുട). ശവ സംസ്‌ക്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കല്‍പ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

 

Advertisement