പ്രതിഷേധ സൂചകമായി റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് ബി ജെ പി

172

മുരിയാട്: പഞ്ചായത്തിലെ വാർഡ് 12 ലെ മുല്ലകാട് റോഡിന്റെ ശോച്ചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി 12 വാർഡ് സമിതി പ്രതിഷേധ സൂചകമായി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. അനീഷ് കെ.കെ അദ്ധ്യക്ഷത വഹിച്ചു ബി ജെ പി നിയോജക മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിനു ഗിരിജൻ, മധു ടി എസ്, പ്രതാപൻ, വിൻസന്റ്, സുതൻ, സജിത്ത് വട്ടപറമ്പിൽ, സിക്സൻ മാളക്കാരൻ എന്നിവർ നേതൃത്വം നൽകി.

Advertisement