Thursday, August 13, 2026
29 C
Irinjālakuda

തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കോവിഡ്; 320 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 948 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 7) കോവിഡ്-19 സ്ഥിരീകരിച്ചു. 320 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8418 ആണ്. തൃശൂർ സ്വദേശികളായ 131 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18768 ആണ്. അസുഖബാധിതരായ 10199 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 946 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 13 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ബുധനാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ബ്ലാങ്ങാട് ബീച്ച് ക്ലസ്റ്റർ-10, ലിസി കോൺവെന്റ് ഇരിങ്ങാലക്കുട ക്ലസ്റ്റർ-6, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ-4, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-4, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ-2, ഒല്ലൂർ ഹെഡ് ലോഡ് വർക്കേഴ്സ് ക്ലസ്റ്റർ-2, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ തൃശൂർ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-1, ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ക്ലസ്റ്റർ-1, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ-1, കല്ല്യാൺ ജ്വല്ലേഴ്സ് തൃശൂർ ക്ലസ്റ്റർ-1, നെസ്റ്റ് മാട്രിമോണി വാടാനപ്പിളളി ക്ലസ്റ്റർ-1, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) -1, വൈമാൾ തൃപ്രയാർ ക്ലസ്റ്റർ-1.
മറ്റ് സമ്പർക്ക കേസുകൾ 871. കൂടാതെ 18 ഫ്രൻറ് ലൈൻ വർക്കർമാർക്കും 13 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒരാൾക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 57 പുരുഷൻമാരും 54 സ്ത്രീകളും 10 വയസ്സിന് താഴെ 31 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു.

കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 332, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 41, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-48, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 59, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 212, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-90, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 195, സി.എഫ്.എൽ.ടി.സി കൊരട്ടി – 36, പി . സി. തോമസ് ഹോസ്റ്റൽ തൃശൂർ – 255, സി.എഫ്.എൽ.ടി.സി നാട്ടിക -833, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -126, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ -78, ജി.എച്ച് തൃശൂർ -47, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -59, ചാവക്കാട് താലൂക്ക് ആശുപത്രി -34, ചാലക്കുടി താലൂക്ക് ആശുപത്രി -18, കുന്നംകുളം താലൂക്ക് ആശുപത്രി -22, ജി.എച്ച് . ഇരിങ്ങാലക്കുട -10, ഡി .എച്ച്. വടക്കാഞ്ചേരി -6, അമല ആശുപത്രി-60, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -97, മദർ ആശുപത്രി – 18, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -5, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -18, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 2, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 2, സെന്റ് ആന്റണിസ് പഴുവിൽ – 4, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 6, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 11, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ -11.

4673 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 786 പേർ ബുധനാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 307 പേർ ആശുപത്രിയിലും 479 പേർ വീടുകളിലുമാണ്. ബുധനാഴ്ച 4245 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4990 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 179593 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ബുധനാഴ്ച 485 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 87013 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 73 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 602 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img