ദേവസ്വം സ്ഥലത്തെ അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം ദേവസ്വം ചെയര്‍മാനെത്തി തടഞ്ഞു

443

ഇരിങ്ങാലക്കുട-ഠാണാവിലെ പഴയ സി .ഐ ഓഫീസിനു എതിര്‍വശത്തുള്ള സെന്റ് ആന്റണീസ് ഹോട്ടലില്‍ അനധികൃതമായുള്ള കുഴല്‍കിണര്‍ നിര്‍മ്മാണം ദേവസ്വം ചെയര്‍മാനെത്തി തടഞ്ഞു.ഹോട്ടല്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്നതാണെന്നും ഒഴിവുവാനായി മൂന്ന് മാസം മുമ്പെ നോട്ടീസ് കൊടുത്തിട്ടുള്ളതുമാണെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു.അനധികൃതമായുള്ള നിര്‍മ്മാണത്തെ ചോദ്യം ചെയ്തതിന് തന്നോട് മോശമായി രീതിയില്‍ സംസാരിക്കുകയും തടഞ്ഞു വച്ചതായും ചെയര്‍മാന്‍ പറഞ്ഞു. ഇനി ഭാവിയില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നില്ലെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയാലെ പിരിഞ്ഞു പോകുകയുള്ളു എന്ന നിലപാട് ദേവസ്വം ചെയര്‍മാനും കൂട്ടരും സ്വീകരിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും തുടര്‍ന്ന്
രാത്രി 11 .30 കൂടി ഹോട്ടല്‍ നടത്തുന്നവര്‍ രേഖ മൂലം മേലാല്‍ ഇത്തരം പ്രവൃത്തികള്‍ നടത്തുകയില്ലെന്ന് രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്ന് എല്ലാവരും പിരിയുകയായിരുന്നു

Advertisement