കര്‍ഷകനൊരു കൈതാങ്ങായി സോളാര്‍ ഗ്രാസ്സ് കട്ടര്‍

589

ഇരിങ്ങാലക്കുട-ഉപജില്ലാ ശാസ്ത്രമേളയില്‍ സോഷ്യല്‍ സയന്‍സ് വര്‍ക്കിംഗ് മോഡലില്‍ ഒന്നാമതായി ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ നാസിന പി എനും ,ഡിന്‍ഡ ഡേവിസും തയ്യാറാക്കിയ സോളാര്‍ ഗ്രാസ്സ് കട്ടര്‍ .കര്‍ഷകനൊരു കൈതാങ്ങ് എന്ന ലേബലില്‍ തയ്യാറാക്കിയ ഗ്രാസ് കട്ടര്‍ പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്നതാണ്.കൂടാതെ വെയില്‍ മറയ്ക്കുന്ന തൊപ്പിയും ഇതിന്റെ കൂടെയുണ്ട് .സോളാര്‍ ഗ്രാസ്സ് കട്ടര്‍ പൂര്‍ണ്ണമായും വേസ്റ്റ് മെറ്റീരിയല്‍സ് കൊണ്ട് നിര്‍മ്മിച്ചതാണ്.അതിനാല്‍ അധിക ചെലവും വരുന്നില്ല.കര്‍ഷകന് മൊബൈല്‍ ചാര്‍ജ്ജിംഗും ഇതില്‍ നിന്ന് ചെയ്യാം .പത്താം ക്ലാസ്സ് ഭൂമിശാസ്ത്രവിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക പഠിക്കാനുള്ളതാണ് സോളാര്‍ ഗ്രാസ്സ് കട്ടര്‍.ഇരിങ്ങാലക്കുടയില്‍ മൂന്ന് സ്‌കൂളുകളിലായി നടന്ന ശാസത്രമേളയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

 

Advertisement