Daily Archives: October 4, 2018
മൂന്ന് പ്രണയ കഥകള്‍ പറയുന്ന ക്രോയേഷ്യന്‍ ചിത്രമായ ‘ദ ഹൈ സണ്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു
ഇരിങ്ങാലക്കുട-യൂഗോസ്ലാവിയന്‍ വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് പതിറ്റാണ്ടുകളായി സംഭവിക്കുന്ന മൂന്ന് പ്രണയ കഥകള്‍ പറയുന്ന ക്രോയേഷ്യന്‍ ചിത്രമായ 'ദ ഹൈ സണ്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബര്‍ 5 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു....
കുറ്റിക്കാടന്‍ വര്‍ഗ്ഗീസ് മകന്‍ ഷാജന്‍(47) നിര്യാതനായി
കണ്ണിക്കര-കുറ്റിക്കാടന്‍ വര്‍ഗ്ഗീസ് മകന്‍ ഷാജന്‍(47) നിര്യാതനായി .സംസ്‌ക്കാരം 5-10-2018 വെളളി ഉച്ചതിരിഞ്ഞ് 2 മണിക്ക് താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍
ഭാര്യ-റോസ്‌മേരി ഷാജന്‍(ക്രൈസ്റ്റ് വിദ്യാനികേതന്‍ അധ്യാപിക)
മക്കള്‍-അനീന,അന്‍ജോ
ഇരിങ്ങാലക്കുട നഗരസഭാ യു.ഡി.എഫ് ഭരണസമിതിയുടെ നിഷ്‌ക്രിയതയ്‌ക്കെതിരെ സി.പി.ഐ(എം) നേതൃത്വത്തില്‍ ജാഗ്രതാ സമരം
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭാ ഭരണത്തിന് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ഭരണസമിതിയുടെ നിഷ്‌ക്രിയതയ്‌ക്കെതിരെ, മാപ്രാണത്തെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഹാളിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിയ്ക്കുക, കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി...
മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ സ്‌നേഹിക്കാനും അവസരമൊരുക്കി സെന്റ് ജോസഫ്‌സിലെ എന്‍ .എസ് .എസ് കൂട്ടുക്കാര്‍
ഇരിങ്ങാലക്കുട-ഒക്ടോബര്‍ 4 അന്തര്‍ദേശീയ അനിമല്‍ ഡേ യുടെ ഭാഗമായി ഇരിങ്ങാലക്കുട താണിശ്ശേരിയിലെ കാലിവളര്‍ത്തു കേന്ദ്രം സന്ദര്‍ശിച്ചു.കുട്ടികളിലെ മൃഗസ്‌നേഹം പ്രോത്സാഹിപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം ഏര്‍പ്പെടുത്തിയത് .പശു,ആട് ,കുതിര, തുടങ്ങി അനവധി മൃഗങ്ങളെ ഇവിടെ നോക്കി...
പ്രളബാധിതര്‍ക്ക് ഗ്രീന്‍ കിറ്റ് വിതരണം
പുല്ലൂര്‍-പുല്ലൂര്‍ ഇടവകാതിര്‍ത്തിയിലുള്ള തെരഞ്ഞെടുത്ത പ്രളയബാധിത കുടുംബങ്ങള്‍ക്ക് തെങ്ങ്,കടപ്ലാവ് ,പച്ചക്കറി ഗ്രോബാഗ് എന്നിവ വിതരണം ചെയ്തു.പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി വിതരണോല്‍ഘാടനം നടത്തി.തൃശൂര്‍ കുരിയാക്കോസ് ഏലിയാസ്...
കൂടല്‍മാണിക്യ ദേവസ്വം കച്ചേരിവളപ്പില്‍ വാടകയക്ക് കൊടുത്ത കെട്ടിടമുറികളില്‍ ആദ്യ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കോടതിവളപ്പിലെ ലേലത്തിന് വച്ച കെട്ടിടമുറികളില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലെ അന്യാധീനപ്പെട്ട് കിടക്കുന്ന കെട്ടിടമുറികള്‍ പൊതുജനത്തിന് ഉപയോഗപ്രദമാകുവാനും ദേവസ്വത്തിന് വിഹിതം ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗശൂന്യമായ കെട്ടിടമുറികള്‍...
വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ 10 മുതല്‍ 19 വരെ
ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹക്ഷേത്രത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 19 വരെ നവരാത്രി ആഘോഷങ്ങള്‍ നടക്കും. 10 മുതല്‍ 16 വരെ വൈകുന്നേരം 6 മണി മുതല്‍ കൊരമ്പ് മൃദംഗകളരി അവതരിപ്പിക്കുന്ന സംഗീതാഗാധനയും,...
ഡി-സോണ്‍ ബാഡ്മിന്റണ്‍ ക്രൈസ്റ്റ് കോളേജ്ജ് ചാമ്പ്യന്‍മാര്‍
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി-സോണ്‍ ബാഡ്മിന്റണ്‍ പുരുഷവിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജ് ചാമ്പ്യന്‍മാരായി.
കാലിക്കറ്റ് വോളിബോള്‍ സെന്റ് ജോസഫ്‌സ് കിരീടം
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ കോളേജിയറ്റ് വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് കിരീടം ചൂടി. ഫൈനലില്‍ സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍...