ശ്രീനാരായണഗുരു ജയന്തി ഈ മാസം 31ന് വിപുലമായി ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേതത്രാങ്കണത്തില്‍ ആഘോഷിക്കുന്നു. എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്‍, എസ്എന്‍ബിഎസ് സമാജം, എസ്എന്‍ഡിപി യൂണിയനിലെ മുഴുവന്‍ ശാഖകളും ഇരിങ്ങാലക്കുടയിലെ മുഴുവന്‍ ശ്രീനാരയണഗുരു പ്രസ്ഥാനങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വര്‍ണ്ണാഭമായ ഘോഷയാത്രയും, പൊതുയോഗവും ഉണ്ടായിരിക്കും. ആഗസ്റ്റ് 31 ന് കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നിന്ന് ഘോഷയാത്ര സിനിമാതാരം സുരേഷഗോപി ഫ്‌ളാഗ് ഓഫ് ചെയ്യും. മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനം ഉന്നത-വിദ്യഭ്യാസ-സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തില്‍ ശ്രീവിശ്വനാഥപുരം ക്ഷേത്രനവീകരണ കൂപ്പണിന്റെ വിതണോദ്ഘാടനം ഡോ.കെ.വി.രവി നിര്‍വ്വഹിക്കും സമ്മേളാതരം തിരിവാതരക്കളിയും, നൃത്തനൃത്ത്യങ്ങളും ഉണ്ടായിരിക്കുമെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസ്സ് പണിമുടക്ക്
ബസ്സ് ജീവനക്കാര്‍ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പണിമുടക്ക് . ഇത് മൂലം വിദ്യാര്‍ത്ഥികളും, ജീവനക്കാരും വലഞ്ഞു.
കേരള എന്‍ജിഒ യൂണിയന്‍
ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
കേരള എന്‍.ജി.ഒ. യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്ത് ഭവനരഹിതരായ അതിദരിദ്രവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക്‌വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്. ഭവന നിര്‍മ്മാണത്തിന് പുറമെആധുനിക സജ്ജീകരണങ്ങളോട് കൂടിയ 15 ആംബുലന്‍സുകള്‍, സംസ്ഥാനതലസ്ഥാനത്ത് സേവന കേന്ദ്രം, പാലിയേറ്റീവ് പരിചരണങ്ങള്‍ക്കായി 2000സന്നദ്ധപ്രവര്‍ത്തകര്‍, രക്തദാനസേന, അവയവദാന സമ്മതപത്രബോധവത്ക്കരണം തുടങ്ങിയ സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതിന്റെ
ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു മുന്നോടിയായിട്ടുള്ള
മുരിയാട് പഞ്ചായത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ സംഘാടകസമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം മുരിയാട് സഹകരണ ബാങ്ക് ഹാളില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലന്‍ നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യാതിഥി ആയിരുന്നു. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗ കെ വി പ്രഫുല്‍ ചടങ്ങില്‍ സംസാരിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി പി വരദന്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് , പ്രസിഡണ്ട് പി ബി ഹരിലാല്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ആര്‍ രേഖ, കര്‍ഷക സംഘം ഏരിയ അംഗം ടി എം മോഹനന്‍, വാര്‍ഡ് മെമ്പര്‍ നിത അര്‍ജുനന്‍ എന്നിവര്‍ സംസാരിച്ചു.
ഉള്‍ക്കാഴ്ച്ചയോടെ ക്രൈസ്റ്റ് എന്‍.എസ്. എസ്
കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്കായി തൃദിന സഹവാസ ക്യാമ്പ്
ഇരിഞ്ഞാലക്കുട :തൃശൂര്‍,ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും ജി. എഫ്. എ (ഗ്ലോബല്‍ ഫെഡറേഷന്‍ ഫോര്‍ അക്‌സസ്സിബിലിറ്റീസ് )യും സംയുക്തമായി കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്ക് ‘ഇന്‍സൈറ്റ് ‘ എന്ന പേരില്‍ മൂന്നു ദിവസത്തെ സഹവാസ ക്യാമ്പ് ഒരുക്കുന്നു.
ആഗസ്റ്റ് 25,26,27 തിയ്യതികളിലായി നടക്കുന്ന ‘ Insight 2K23 ‘-‘ Unleashing potentials, Embracing possibilities ‘- ക്യാമ്പില്‍ നാല്‍പത്തിലധികം വരുന്ന കാഴ്ച്ചപരിമിതര്‍ പങ്കെടുക്കും.18 വയസ്സിനും 25വയസ്സിനും ഇടയില്‍ പ്രായമുള്ള പൂര്‍ണ്ണ അന്ധരും മറ്റു കാഴ്ച്ച വൈകല്യങ്ങള്‍ നേരിടുന്നവരുമായ വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും അക്കാദമിക – സാങ്കേതിക തലങ്ങളിലെ അറിവുകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.തൃശൂര്‍ ജില്ലയിലെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികളെയും മറ്റു സംഘടനകളിലെ അംഗങ്ങളെയും ആണ് ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുന്നത്.ജി. എഫ്. എ. യുടെ കീഴിലുള്ള അന്തരാഷ്ട്ര നിലവാരമുള്ള പ്രമുഖരാണ് ക്യാമ്പില്‍ സെഷനുകള്‍ നയിക്കുക.
ക്യാമ്പില്‍ പങ്കെടുക്കുന്ന അന്ധരായ ഓരോരുത്തരുടെയും എല്ലാവിധ സഹായത്തിനും എന്‍. എസ്. എസ്. വോളന്റീയേഴ്സ് എപ്പോഴും കൂടെ ഉണ്ടാകും.തൃശൂര്‍ ജില്ലയില്‍ ആദ്യമായി നടക്കുന്ന ഈ വലിയ ഉദ്യമത്തിനായി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ . ജോളി ആന്‍ഡ്‌റൂസ് സി. എം. ഐ എല്ലാവിധ ആശംസകളും അറിയിച്ചു.എന്‍. എസ്. എസ്. പ്രോഗ്രാം ഓഫിസേഴ്‌സ് പ്രൊഫ. ഷിന്റോ വി. പി, പ്രൊഫ. ജിന്‍സി എസ്. ആര്‍, പ്രൊഫ ആന്‍സോ, പ്രൊഫ ലാലു പി ജോയ്, പ്രൊഫ. ഹസ്മിന ഫാത്തിമ, പ്രൊഫ. ലിസ്‌മെറിന്‍ പീറ്റര്‍ എന്നിവര്‍ ക്യാമ്പിന് മേല്‍നോട്ടം വഹിക്കും.
ശാന്തിസദനം
അമ്മമാര്‍ക്ക് കൈനിറയെ ഓണ സമ്മാനങ്ങളുമായി ഗ്രാമപ്രഭ അംഗങ്ങള്‍
മുരിയാട് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഓണാഘോഷത്തിന്റെ ഭാഗമായി നാല് ദിവസം നീണ്ട് നില്‍ക്കുന്ന അമ്മമാരോടൊത്ത് സന്ദര്‍ശനത്തിന്റെ ഉദ്ഘാടനം പുല്ലൂര്‍ ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ മിനി വരിക്കശേരി നിര്‍വഹിച്ചു വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ സെനു രവി സൊസെറ്റി മെമ്പര്‍ റിജിറോയ്, ശാന്തിസദനം മദര്‍ സുപ്പിരിയര്‍ സി. അനീസിയ, അംബിക മാധവന്‍, ഇന്ദിര ശശി, ബിന്ദു സ്റ്റീഫന്‍ കവിത സജിത്ത്, രജിത സുധിഷ് ,സിന്ധുരാജന്‍, സ്വപ്ന ദേവിദാസ് , റാണി തോമസ്, സുനിത വിജയന്‍ , ഷീബ റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.
പെണ്ണോണം പൊന്നോണം.
അറുപതാം വര്‍ഷത്തില്‍ അറുപത് പരിപാടികളുമായി സെന്റ്.ജോസഫ്‌സില്‍ ഓണപ്പൂരം.
ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ ഓണപ്പാച്ചില്‍ ഇക്കുറി നേരത്തെയാണ്.
കലാലയത്തിന്റെ അറുപതാം വയസില്‍ അറുപതു പരിപാടികളുമായാണ് ഇത്തവണ ഓണപ്പൂരം. ഓണം ഇന്‍സ്റ്റന്റായെന്നുള്ള വേവലാതികളില്ലാതെ ക്യാംപസിലെല്ലായിടത്തും ഓണചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. നാട്ടുപൂക്കളുടെ പ്രദര്‍ശനമൊരുക്കി സംഘടിപ്പിച്ച പൂവുകള്‍ക്കൊരു പുണ്യകാലമെന്ന പരിപാടിയോടെ കോളേജിലെ ഓണാഘോഷപരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഉടനേ തന്നെ മറ്റു കലാപരിപാടികളും രംഗത്തെത്തി. ഓഗസ്റ്റ് 23, 24 ദിവങ്ങളിലായി രണ്ടു ദിവസത്തെ ഓണാഘോഷപരിപാടികളാണ് കോളേജ് സംഘടിപ്പിച്ചിട്ടുള്ളത്.കോളേജിന്റ ആഘോഷചരിത്രത്തെ തന്നെ തിരുത്തി കുറിക്കുന്ന നിരവധി കലാകായിക പരിപാടികള്‍ക്ക് ഇത്തവണ സെന്റ്.ജോസഫ്‌സ് സാക്ഷ്യം വഹിക്കുന്നു. ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി 24 ന് ഒരുക്കിയിട്ടുള്ള മെഗാതിരുവാതിരയാണ് മുഖ്യ ആകര്‍ഷണം. മെഗാതിരുവാതിര യോടനുബന്ധിച്ച പരിപാടികളില്‍ ബഹുമാനപ്പെട്ട തൃശ്ശൂര്‍ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ ഐ.എ.എസ്, ഡപ്യൂട്ടി കളക്ടര്‍ എന്നിവര്‍ പങ്കെടുക്കും. മുറ്റത്തൊരു പൊന്നോണം എന്ന ഹാഷ്ടാഗില്‍ വിവിധ പഠനവിഭാഗങ്ങളില്‍ നിന്നും അമ്പതോളം കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വടംവലി, പൂക്കള മത്സരം, പൂവില്ലാപൂക്കളം, ചാക്കിലോട്ടം, ഓണക്കളികള്‍, നിധിവേട്ട, ഓണം റീല്‍സ്, ഓണപ്പാട്ട്, അടിയോടടി, ഓണരുചികള്‍, മലയാളിമങ്ക, മാവേലിക്കൊരു കത്ത് ,ഓണപ്പോരാട്ടം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളുമായി സെന്റ്.ജോസഫ്‌സ് ഓണം കളറാക്കുകയാണ്.
ലെറ്റ്‌സ് കുക്ക് ഡിലീഷ്യയസ് പാചകമത്സരം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ഓട്ടോണമസില്‍ കെ പി എല്‍ ഓയില്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കോസ്റ്റ്യുo ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലെറ്റ്‌സ് കുക്ക് ഡിലീഷ്യസ് പാചക മത്സരം നടക്കും. ഈ മാസം 23 ന് നടക്കുന്ന മത്സരം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ബ്ലസി ഉദ്ഘാടനം ചെയ്യും. കെ പി എല്‍ ഓയില്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജോസ് ജോണ്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പിയോസ്, ഇരിങ്ങാലക്കുട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് കരിം എന്നിവര്‍ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000, 15000,10000 രൂപ വീതം സമ്മാനം ലഭിക്കും.
ഇ ഫയലിംഗ് നടപടികള്‍ക്കെതിരെ ഗുമസ്ഥ സമൂഹം
കോടതികളില്‍ ഇ-ഫയലിംഗ് നടപടിവന്നതോടെ ഗുമസ്ഥ സമൂഹത്തിന് തൊഴില്‍ നഷ്ടപ്പെടുന്നു. കേരളത്തില്‍ ഒട്ടാകെ 1500 ല്‍പരം വക്കീല്‍ ഗുമസ്ഥരുടെ തൊഴിലാണ് ഇത് മൂലം പോകുന്നത്. പരിഷ്‌കകാരങ്ങള്‍ക്കും, ആധുനികവല്‍ക്കരണത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കി സഹകരിക്കുന്ന ഗുമസ്ഥ സമൂഹം തങ്ങളുടെ തൊഴില്‍ മേഖല സംരക്ഷിക്കുന്നതിനും, ഇ-ഫയലിംഗിനോടൊപ്പം ഫിസിക്കല്‍ ഫയലിംഗും നിലനിര്‍ത്തുക, പകര്‍പ്പപേക്ഷകള്‍ പൂര്‍ണ്ണമായും ഫിസിക്കല്‍ ഫയലിംഗ് ആക്കുക, കീഴ് കോടതികളലില്‍ ഇ-ഫയലിംഗ് ഒഴിവാക്കുക, കൈയ്യെഴുത്തു പ്രതികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ലോയേഴ്‌സ ക്ലര്‍ക്ക് അസോസിയേഷന്‍ പ്രത്യക്ഷസമരപരിപാടി എന്ന നിലയില്‍ 24-8-23 ന് എല്ലാ കോടതി സെന്ററുകളുലും ഉപവാസസമരം നടത്തുവാന്‍ നിശ്ചയിച്ചീരിക്കുന്നു. ഇരിങ്ങാലക്കുട സിവില്‍സ്‌റ്റേഷന്‍ കോമ്പൗണ്ടിലുളള കോടതി സമുച്ചയത്തിന്റെ മുന്‍വശത്തെ സമരം മുന്‍ ചീഫ് വിപ്പും, എം.എല്‍.എയുമായ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ രാഷ്ട്രീയ നേതാക്കളും, ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും, അഭിഭാക്ഷക സംഘടനാനേതാക്കളും, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ജനപ്രതിനിധികള്‍, കെഎല്‍സിഎ സംസ്ഥാന ജില്ലാ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കെഎല്‍സിഎ ഇരിങ്ങാലക്കുട യൂണിറ്റിന് വേണ്ടി പ്രസിഡന്റ് സതീഷന്‍ തലപ്പുലത്ത്, സെക്രട്ടറി കെ.എല്‍.സെബാസ്റ്റ്യന്‍, സംസ്ഥാന ട്രഷറര്‍ ഷാജു കാട്ടുമാത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഡി.പ്രദീപന്‍, ജില്ലാ സെക്രട്ടറി സി.ടി.ശശി, സംസ്ഥാന കൗണ്‍സില്‍ അംഗം പി.സി.രാജീവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്‌പെയിനിലേക്ക് പോകാന്‍ കഴിയുമോ എന്ന ആശങ്കയില്‍ ശ്രീരാജും കുടുംബവും
ഇരിങ്ങാലക്കുട: സ്പെയിനില്‍ ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പോകാന്‍ കഴിയുമോയെന്ന ആശങ്കയോടെ ശ്രീരാജും കുടുംബവും. പൊറത്തിശ്ശേരി നിര്‍മ്മിതി കോളനിയില്‍ താമസിക്കുന്ന ഇളയേടത്ത് വീട്ടില്‍ ഷാജിയുടെ മകന്‍ ശ്രീരാജിനാണ് സ്പെയിനില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ശ്രീരാജ് സ്‌കൂള്‍ ഫുട്ബോള്‍ ടീം അംഗമാണ്. പാലക്കാട് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ നിന്നാണ് ശ്രീരാജിന് സ്പെയിനിലെ മിസ്ലത യു.എഫ്. വലെന്‍സിയ (mislata u.f. valencia) ക്ലബ്ബിലേക്ക് ഒരു മാസത്തെ ഫുട്ബോള്‍ പരിശീലനക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഒരു മാസത്തെ ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഒരു വര്‍ഷത്തേക്കുള്ള പരിശീലനത്തിന് അവസരം ലഭിക്കും. എന്നാല്‍ സ്പെയിനിലേക്കുള്ള യാത്രയ്ക്കും താമസത്തിനും വിസയ്ക്കും മറ്റുമായി നാലര ലക്ഷം രൂപ വേണം. ഇതില്‍ വിസയ്ക്കും താമസത്തിനുമുള്ള രണ്ടേ മുക്കല്‍ ലക്ഷം രൂപ ഈ മാസം 30ന് മുമ്പായി അടയ്ക്കണം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഷാജിയുടെ ഏക വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. അമ്മ ശര്‍മ്മിള വീട്ടമ്മയാണ്. സഹോദരങ്ങള്‍ രണ്ടുപേരും പഠിക്കുകയാണ്. ചെറുപ്പം മുതല്‍ തന്നെ ഫുട്ബോള്‍ കളിച്ചുവളര്‍ന്ന ശ്രീരാജ് ഇതിനോടകം മികച്ച കളിക്കാരനുള്ള നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ഓണത്തപ്പന് പൂക്കളമൊരുക്കാന്‍ വേളൂക്കര ഈസ്റ്റ് മേഖലാ കേരള കര്‍ഷക സംഘം
കര്‍ഷക സംഘം വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊമ്മാനയില്‍ ഓണത്തപ്പന് പൂക്കളമൊരുക്കുന്നതിനായി 1/2 ഏക്കറില്‍ ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗതുകകരവും ആകര്‍ഷണീയവും കണ്ണിന് കുളിര്‍മയേകുന്നതും വിളഞ്ഞു നില്‍ക്കുന്നതുമായ പൂന്തോട്ടം കാണുന്നതിനും പൂ വാങ്ങുന്നതിനും ധാരാളം പേര്‍ ഇവിടേക്ക് വരുന്നുണ്ട്. കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം കെ.എം. ജോണ്‍ അദ്ധ്യക്ഷനായി. കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണന്‍, ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന്‍ മാസ്റ്റര്‍, വേളൂക്കര ഈസ്റ്റ് മേഖലാ സെക്രട്ടറി കെ.എസ്. മോഹന്‍ദാസ്, മേഖലാ പ്രസിഡന്റ് കെ.വി.മോഹനന്‍, നീന ബാബു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കര്‍ഷക സംഘം മേഖലാ ട്രഷറര്‍ കെ എം ജിജ്ഞാസ് സ്വാഗതവും കെ.ആര്‍ മധു നന്ദിയും പറഞ്ഞു.
കുടുംബ സംഗമം നടത്തി
അധ്യാപകരുടെയും ജീവനക്കാരുടെയും പഞ്ചായത്ത് തല കുടുംബ സംഗമം കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് ഉദ്ഘാടനം ചെയ്തു. കെ ആര്‍ സത്യബാലന്‍ അധ്യക്ഷത വഹിച്ചു . കെ ആര്‍ രേഖ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡന്റ് കെ എന്‍ സുരേഷ് കുമാര്‍ , പെന്‍ഷനേഴ്‌സ് യൂണിയന്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ , സൈബുന്നീസ് , കെ ആര്‍ റെനീഷ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
നിര്യാതനായി
പൊഴോലിപറമ്പില്‍ ദേവസി മകന്‍ വറീത് (91) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 22.8.23 ന് വൈകീട്ട് 4 മണിക്ക് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ത്രേസ്യ മക്കള്‍ : മേരി, സെബാസ്റ്റ്യന്‍, ജോര്‍ജ്ജ്, ആനി, എല്‍സി, ബെന്നി, ജോഷി, ഫാ.ബിനോയ് പൊഴോലിപറമ്പില്‍, മരുമക്കള്‍ : ജോര്‍ജ്ജ് പി.എ, ഷീല, ഓമന, മാത്യു കെ.എം, ജോര്‍ജ്ജ് എന്‍.ആര്‍, ജെസ്സി, ബിന്ദു.
വിളവെടുപ്പ് നടത്തി
മാപ്രാണം ഹോളീക്രോസ് സ്‌കൂളിലെ എന്‍എസ്എസ്‌യൂണിറ്റ് ഓണത്തോടനുബന്ധിച്ചു ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ.ജോയ് കടമ്പാട്ട്, ഇരിങ്ങാലക്കുട എസ്‌ഐ ജോര്‍ജ് ,സെബി കള്ളാപറമ്പില്‍, പ്രിന്‍സിപ്പാള്‍ ബാബു , പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് സിജു പാറേക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.
നിവേദനം നല്‍കി
കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ഉപജില്ലാ വിദ്യാഭ്യാസഓഫീസര്‍ക്ക് നിവേദനം നല്‍കി . അനീതിപൂര്‍ണമായ സംസ്‌കൃതകലോത്സവ മാന്വല്‍ പരിഷ്‌കരണം പിന്‍വലിക്കുക ,സംസ്‌കൃതം എല്‍പി തസ്തിക അനുവദിക്കുക, സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസറെനിയമിക്കുക ,തുടങ്ങിയ 11 ആവശ്യങ്ങളുമായി കെഎസ്ടിഎഫ് ന്റെആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ഉപജില്ലാ കാര്യാലയങ്ങളിലും നിവേദനം നല്‍കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസഓഫീസര്‍ക്ക് സംസ്ഥാന പ്രസിഡന്റ് രാമന്‍ മാഷ് നിവേദനംനല്‍കി. ജില്ലാ പ്രസിഡന്റ് അശോക് കുമാര്‍ , ഉപജില്ലാഭാരവാഹികളായ ശ്രീദേവി വി.എം, ധനുജ , ഗോവിന്ദ് ,ജ്യോതിഷ് ,രാമന്‍ എന്നിവര്‍ പങ്കെടുത്തു .
പൂകൃഷി വിളവെടുപ്പ് നടത്തി
അവിട്ടത്തൂര്‍ യുവരശ്മി നഗറില്‍ ഹരിത ജെഎല്‍ജി ഗ്രൂപ്പ് നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 )o വാര്‍ഡ് മെമ്പര്‍ ബിബിന്‍ ബാബു തുടിയത്ത് നിര്‍വഹിച്ചു, കൃഷി ഓഫീസര്‍ രേഷ്മ എന്‍.ടി, കൃഷി അസിസ്റ്റന്റ്മാരായ സനല്‍ കുമാര്‍ ടി.കെ., സലീഷഎന്‍.വി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജിഷ സുലീഷ് ഹരിത ജെഎല്‍ജി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
ക്രൈസ്റ്റും, മോണിങ് സ്റ്റാറും തൃശ്ശൂര്‍ ജില്ല സീനിയര്‍ ഖോ ഖോ ചാമ്പ്യന്‍സ്
ക്രൈസ്റ്റ് കോളജില്‍ നടത്തപ്പെട്ട ജില്ലാ സീനിയര്‍ ഖോ ഖോ മത്സരങ്ങള്‍ രാവിലെ പത്ത് മണിക്ക് ക്രൈസ്റ്റ് കോളെജ് സ്റ്റേഡിയത്തില്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ കോളേജ് മാനേജര്‍ ഫാ ജോയ് പീനിക്കാപ്പറമ്പില്‍ മുഖ്യാതിഥി ആയിരുന്നു. ജില്ലാ ഖോ ഖോ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജാവിയോ ജോസ് അധ്യക്ഷത വഹിച്ചു. കേളേജ്ജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാണ്‍, അസോസിയേഷന്‍ സെക്രട്ടറി വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജജ്് ഒന്നാം സ്ഥാനവും,ജിഡിഇഎംഎസ്ഗുരുവായൂര്‍ രണ്ടാം സ്ഥാനവും, വ്യാസ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ മോണിങ് സ്റ്റാര്‍ ഒന്നാം സ്ഥാനവും, ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും, ജിഡിഎംഎസ് ഗുരുവായൂര്‍ മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെനെറ്റ് അംഗം മൂവിഷ് കെ എം സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ഇരിഞ്ഞാലക്കുട റേഞ്ച് പാര്‍ട്ടിയും തൃശൂര്‍ റൂറല്‍ K9 സ്‌ക്വാഡും സംയുക്തമായി പരിശോധനകള്‍ നടത്തി
ഇന്നേ ദിവസം ഇരിഞ്ഞാലക്കുട സര്‍ക്കിള്‍ പാര്‍ട്ടിയും ഇരിഞ്ഞാലക്കുട റേഞ്ച് പാര്‍ട്ടിയും തൃശൂര്‍ റൂറല്‍ K9 സ്‌ക്വാഡും സംയുക്തമായി പരിശോധനകള്‍ നടത്തി. ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡ്, 3 കൊറിയര്‍ / പാര്‍സല്‍ സ്ഥാപനങ്ങള്‍, പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍, നെടുമ്പാള്‍ ദേശത്തുള്ള പലചരക്കു കടകള്‍ എന്നിവിടങ്ങളില്‍ ഇന്ന് നടത്തിയ പരിശോധനയില്‍ 1.250 കിലോ ഗ്രാം പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി 2 COTPA കേസുകള്‍ എടുത്തു 400 ഫൈന്‍ ഈടാക്കിയിട്ടുള്ളതാണ്.25 വാഹനങ്ങളും സംയുക്തമായി പരിശോധിച്ചു. ഇരിഞ്ഞാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജി പോള്‍ എ യുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ അശ്വിന്‍ കുമാര്‍ കെ, പ്രസാദ് എ ബി , പ്രിവേന്റീവ് ഓഫീസര്‍ ദിബോസ് ഇ പി , പോളി കെ ടി , വത്സന്‍ കെ കെ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാബു കെ എ , രാജേന്ദ്രന്‍ പി , ഷാജു എ ടി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ശ്യാമലത,
K9 സ്‌ക്വാഡ് അംഗങ്ങള്‍ ആയ രാകേഷ്,മുഹമ്മദ് ഷെറിന്‍,ജോജോ, റിനു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു
വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. തോമസ് ഉണ്ണിയാടന്‍
ഇരിങ്ങാലക്കുട: ഓണം അടുത്തെത്തിയിട്ടും രൂക്ഷമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സപ്ലൈകോയില്‍ ആവശ്യവസ്തുക്കള്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. വിലക്കയറ്റത്തിനും സപ്ലൈകോയില്‍ ആവശ്യവസ്തുക്കള്‍ ഇല്ലാത്തതിനുമെതിരെ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതത്തില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിമാരായ പി.ടി.ജോര്‍ജ്, സിജോയ് തോമസ്, സേതുമാധവന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഫെനി എബിന്‍, ഷൈനി ജോജോ, ശങ്കര്‍ പഴയാറ്റില്‍, അജിത സദാനന്ദന്‍, തുഷാര ഷിജിന്‍, സിനി പാപ്പച്ചന്‍, ഫിലിപ്പ് ഒളാട്ടുകുളം, പി.എല്‍.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു
ഓണക്കിറ്റ് വിതരണം നടത്തി
മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തില്‍ ഓണോഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം നടത്തി. ഓണക്കിറ്റ് വിതരോദ്ഘാടനം പ്രസിഡന്റ് കെ.ബി.ശ്രീധരന്‍ നിര്‍വ്വഹിച്ചു. സെക്രട്ടറി മണികണ്ഠന്‍ പുന്നപ്പിള്ളി, രവീന്ദ്രന്‍ മഠത്തില്‍, സദിനി മനോഹര്‍, പ്രതീഷ് നമ്പിള്ളിപുറത്ത്, ശാന്ത മോഹന്‍, സോമസുന്ദരന്‍, ജ്യോതിശ്രീ, കനകലത ശിവരാമന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.