ഓണത്തപ്പന് പൂക്കളമൊരുക്കാന്‍ വേളൂക്കര ഈസ്റ്റ് മേഖലാ കേരള കര്‍ഷക സംഘം

11


കര്‍ഷക സംഘം വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊമ്മാനയില്‍ ഓണത്തപ്പന് പൂക്കളമൊരുക്കുന്നതിനായി 1/2 ഏക്കറില്‍ ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗതുകകരവും ആകര്‍ഷണീയവും കണ്ണിന് കുളിര്‍മയേകുന്നതും വിളഞ്ഞു നില്‍ക്കുന്നതുമായ പൂന്തോട്ടം കാണുന്നതിനും പൂ വാങ്ങുന്നതിനും ധാരാളം പേര്‍ ഇവിടേക്ക് വരുന്നുണ്ട്. കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം കെ.എം. ജോണ്‍ അദ്ധ്യക്ഷനായി. കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണന്‍, ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന്‍ മാസ്റ്റര്‍, വേളൂക്കര ഈസ്റ്റ് മേഖലാ സെക്രട്ടറി കെ.എസ്. മോഹന്‍ദാസ്, മേഖലാ പ്രസിഡന്റ് കെ.വി.മോഹനന്‍, നീന ബാബു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കര്‍ഷക സംഘം മേഖലാ ട്രഷറര്‍ കെ എം ജിജ്ഞാസ് സ്വാഗതവും കെ.ആര്‍ മധു നന്ദിയും പറഞ്ഞു.

Advertisement