ക്രൈസ്റ്റും, മോണിങ് സ്റ്റാറും തൃശ്ശൂര്‍ ജില്ല സീനിയര്‍ ഖോ ഖോ ചാമ്പ്യന്‍സ്

8

ക്രൈസ്റ്റ് കോളജില്‍ നടത്തപ്പെട്ട ജില്ലാ സീനിയര്‍ ഖോ ഖോ മത്സരങ്ങള്‍ രാവിലെ പത്ത് മണിക്ക് ക്രൈസ്റ്റ് കോളെജ് സ്റ്റേഡിയത്തില്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ കോളേജ് മാനേജര്‍ ഫാ ജോയ് പീനിക്കാപ്പറമ്പില്‍ മുഖ്യാതിഥി ആയിരുന്നു. ജില്ലാ ഖോ ഖോ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജാവിയോ ജോസ് അധ്യക്ഷത വഹിച്ചു. കേളേജ്ജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാണ്‍, അസോസിയേഷന്‍ സെക്രട്ടറി വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജജ്് ഒന്നാം സ്ഥാനവും,ജിഡിഇഎംഎസ്ഗുരുവായൂര്‍ രണ്ടാം സ്ഥാനവും, വ്യാസ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ മോണിങ് സ്റ്റാര്‍ ഒന്നാം സ്ഥാനവും, ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും, ജിഡിഎംഎസ് ഗുരുവായൂര്‍ മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെനെറ്റ് അംഗം മൂവിഷ് കെ എം സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Advertisement