പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണ ശ്രമം നാല്‌പേര്‍ പിടിയില്‍

236
Advertisement

പടിയൂര്‍ : ശനിയാഴ്ച രാത്രി 11 മണിയോടുകൂടി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്റെ വീടിന് നേരെ ആക്രമണശ്രമം ഉണ്ടായി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ദുരിതാശ്വാസക്യാമ്പില്‍ സാമൂഹ്യ വിരുദ്ധരും ക്യാമ്പ് അന്തേവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സംഭവമറിഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, അഡീഷണല്‍ എസ്.ഐ. സാജന്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

.

 

Advertisement